02 December Friday

അനുമതി രണ്ടാംഘട്ട 
ഹിയറിങ്ങില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
കോന്നി 
പരിശോധനയിലെ പോരായ്മകൾ പരിഹരിച്ച് വീണ്ടും റിപ്പോർട്ട് നൽകി. അപ്പീൽ നൽകി രണ്ട് മാസത്തിനകം  ഓൺലൈൻ ഹിയറിങ്  നടത്തിയാണ് അനുമതി നേടിയെടുത്തത്. ഇതിന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, സൂപ്രണ്ട് സി വി രാജേന്ദ്രൻ,  പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി എന്നിവർ   പുരോഗതി വിലയിരുത്തിയതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.  
നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിച്ചത് ഏറ്റവും സന്തോഷകരമായ കാര്യമെന്ന്   കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.   രണ്ട് മാസക്കാലയളവിൽ യുദ്ധകാലാടിസ്ഥാനത്തിൽ കുറവുകൾ നികത്തി വന്നിരുന്നു. ആരോഗ്യ മന്ത്രിയുടേയും എംഎൽഎയുടേയും നേതൃത്വത്തിൽ  നിരന്തരം  അവലോകനയോഗങ്ങൾ ചേർന്നു. കുറവുകള്‍  നികത്തി റിപ്പോർട്ട് സമർപ്പിച്ചു. അപ്പീൽ ഹിയറിങ് സെപ്തംബറിൽ നടത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.   എല്ലാവരും ഒത്തുചേർന്ന് ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇതെന്നും കലക്ടർ പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ സെസി ജോബ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് സി വി രാജേന്ദ്രൻ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top