21 October Wednesday

തിരുവല്ല 66 കെവി സബ് സ്‌റ്റേഷൻ ഇനി 110 കെവി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
തിരുവല്ല 
തിരുവല്ല 66 കെവി സബ് സ്‌റ്റേഷൻ 110 കെവി സബ്സ്‌റ്റേഷനായി ഉയർത്തുന്നതിനായി  2.95 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായി   മാത്യു ടി തോമസ് എംഎൽഎ അറിയിച്ചു. പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ഒക്‌ടോബർ അഞ്ചിന് പകൽ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനാകും. 
വൈദ്യുതി മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക പ്രസരണ, വിതരണ നഷ്ടം കുറയ്ക്കുക, ഉപയോക്താക്കൾക്ക് വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി  കൂടുതൽ സബ് സ്‌റ്റേഷനുകളും ലൈനുകളും സ്ഥാപിക്കാൻ സമയബന്ധിത പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരും സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡും ചേർന്ന് നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് തിരുവല്ല 66 കെവി സബ്‌ സ്‌റ്റേഷൻ 110 കെവി നിലവാരത്തിലേക്ക് ഉയർത്തുന്നത്.
നിലവിൽ മഞ്ഞാടിക്കു സമീപത്തു കൂടി കടന്നു പോകുന്ന മല്ലപ്പള്ളി  ചെങ്ങന്നൂർ 110 കെവി ലൈനിൽനിന്ന്‌ 415 മീറ്റർ 110 കെവി ഭൂഗർഭ കേബിൾ എച്ച്ഡിഡി (ഹോറിസോണ്ടൽ ഡയറക്ട് ഡ്രില്ലിങ്‌ മെതേഡ്) ഉപയോഗിച്ച് കോഴഞ്ചേരി –- തിരുവല്ല റോഡിലൂടെ തിരുവല്ല സബ് സ്‌റ്റേഷനിൽ എത്തിക്കും. തുടർന്ന് അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ച് തിരുവല്ല സബ്‌സ്‌റ്റേഷനെ 110 കെവി നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. ഇതിലൂടെ തിരുവല്ല സബ് സ്‌റ്റേഷന്റെ ശേഷി വർധിക്കും. വർധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും, തടസരഹിതമായി വൈദ്യുതി ആവശ്യാനുസരണം തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിനും പദ്ധതി വഴിയൊരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top