15 October Tuesday
200 തൊഴില്‍ ദിനങ്ങൾ ലഭ്യമാക്കും

എല്ലാ കശുവണ്ടിത്തൊഴിലാളികൾക്കും ഇഎസ്ഐ പരിരക്ഷ –- മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

കശുവണ്ടി വികസന കോർപറേഷന്റെ നേതൃത്വത്തിൽ കിളിമാനൂരിൽ ആരംഭിച്ച പരിപ്പ് വിപണനകേന്ദ്രം മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ
എല്ലാ കശുവണ്ടി തൊഴിലാളികൾക്കും ഇഎസ്ഐ പരിരക്ഷ ഉറപ്പ് വരുത്തുമെന്നും കുറഞ്ഞ തൊഴിൽ ദിനം 200 ആക്കുമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. സംസ്ഥാന കശുവണ്ടി വികസന  കോർപറേഷന്റെ ആഭിമുഖ്യത്തിൽ കിളിമാനൂരിൽ പുതിയതായി പണി കഴിപ്പിച്ച പരിപ്പ് വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  
ഓണത്തിന് മാന്യമായ ബോണസ് തൊഴിലാളികൾക്ക് ലഭ്യമാക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്തിയെന്നും മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. 
കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ അധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത്ത്  പ്രസിഡന്റ് എസ് സിന്ധു, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രൻ,  വാർഡ് മെമ്പർ ജലജ , ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. ജി രാജു,  ഇ ഷാജഹാൻ, ​ഗോപിനാഥൻ, ഹരിശങ്കർ, ബാബു ഫാക്ടറി മാനേജർ രതീഷ് എന്നിവർ സംസാരിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
 Top