18 September Saturday

"വാതിൽപ്പടിയിൽ' ഇഷ്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
മലപ്പുറം
കെഎസ്ഇബിയുടെ "സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതിക്ക് ജില്ലയിൽ സ്വീകാര്യതയേറുന്നു. നിരവധി പേർക്കാണ്  ഇത്തരത്തിൽ സേവനങ്ങൾ ലഭ്യമായത്. പദ്ധതിയിലൂടെ ജില്ലയിൽ 706 സർവീസുകൾ  രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്‌സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളാണ് ഈ വിപ്ലവകരമായ പദ്ധതിയിലൂടെ വാതിൽപ്പടിയിൽ ലഭ്യമാവുക. പുതിയ കണക്ഷൻ നൽകാനുള്ള 221 സർവീസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. കോവിഡ് മഹാമാരി കാലത്ത് ജനങ്ങളുടെയും ഉപഭോക്താക്കളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സേവനങ്ങൾ വാതിൽപ്പടിയിൽ പോലുള്ള പദ്ധതികൾ വളരെ ഉപകാരപ്പെട്ടിട്ടുണ്ടെന്ന് മഞ്ചേരി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പറഞ്ഞു.
വിളിക്കാം 1912ലേക്ക്‌
പദ്ധതിയുടെ സേവനങ്ങൾ ലഭിക്കാനായി 1912 എന്ന ട്രോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവുമായി സംസാരിക്കാൻ കോൾ കണക്റ്റാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അതത് സെക്ഷൻ ഓഫീസിലേക്ക് അപേക്ഷ അപ്പോൾതന്നെ കംപ്യൂട്ടർ സംവിധാനംവഴി കൈമാറും. സെക്ഷൻ ഓഫീസിൽനിന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും. 24 മണിക്കൂറും സേവനം ലഭ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top