05 August Wednesday

കോഫി ഹൗസ്‌ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉടൻ നൽകണം: വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
തിരുവനന്തപുരം  
കോഫി ഹൗസ് ജീവനക്കാർക്ക് ഏപ്രിൽ, മെയ്‌ മാസങ്ങളിലെ ശമ്പളവും ആനുകൂല്യങ്ങളും ഉടൻ നൽകണമെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും വൈകിപ്പിക്കുകയാണ്‌. ജീവനക്കാർക്ക്‌ മാർച്ചിലെ ശമ്പളം നൽകാതെ ബോധപൂർവം പേ ബിൽ തയ്യാർ ചെയ്ത്‌ ബ്രാഞ്ചുകളിൽ നൽകി. ഇതുവരെ വിതരണം ചെയ്‌തില്ല. വിവിധ ഫണ്ടുകളിലേക്ക് ജീവനക്കാരിൽനിന്നും റിക്കവറി ചെയ്ത തുക വകമാറ്റി. കോവിഡ് കാലത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക്  സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ല.ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട യൂണിയൻ നേതാക്കൾക്കെതിരെ അച്ചടക്കലംഘന നോട്ടീസ്‌ നൽകി ഭീഷണിപ്പെടുത്തുകയാണ്‌. തൊഴിലാളിദ്രോഹ നടപടികൾ മാനേജ്‌മെന്റ്‌ അവസാനിപ്പിക്കണമെന്നും വി ശിവൻകുട്ടി  ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top