07 August Friday

പ്രതിഷേധിക്കുക: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
തിരുവനന്തപുരം
നെയ്യാറ്റിൻകര നഗരസഭാ അധ്യക്ഷ ഡബ്ല്യു ആർ ഹീബയെ കോൺഗ്രസ്‌ കൗൺസിലറുടെ നേതൃത്വത്തിൽ ആക്രമിച്ചതിൽ പ്രതിഷേധിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു. 
 
 ആക്രമണത്തിന് നേതൃത്വം നൽകിയ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യണം. - നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാൻ ഇല്ലാത്ത പ്രശ്‌നം ഉയർത്തി സമരനാടകം നടത്തുകയാണ് കോൺഗ്രസ്‌. 
 
അഴിമതി കൈമുതലാക്കിയ കോൺഗ്രസ് നേതാക്കൾ എൽഡിഎഫ് ഭരണസമിതിക്ക് എതിരെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്‌. യുഡിഎഫ് വാർഡായ പുന്നക്കാട്‌  പി ഡബ്ല്യുഡി റോഡിൽ അനുമതിയില്ലാതെ വെയിറ്റിങ്‌ ഷെഡ് നിർമിച്ചതിലും സ്വകാര്യ വസ്തുവിലേക്ക് ഇന്റർലോക്ക് റോഡ് നിർമിച്ചതിലുള്ള പരാതി വിജിലൻസിൽ എത്തുകയും  അന്വേഷണം ആരംഭിക്കുകയും ചെയ്തു. 
 
ഇത് നഗരസഭയ്ക്ക് എതിരായ പരാതിയാണെന്ന് വ്യാഖ്യാനിച്ച് മനോരമ വ്യാജ വാർത്തയും നൽകി. കോൺഗ്രസുകാരനായ ലേഖകനും മനോരമയും ചേർന്നു സൃഷ്ടിച്ച വ്യാജ വാർത്ത ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് സമരനാടകം നടത്തുന്നത്‌–- ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top