15 July Wednesday

ഈ കരുതലിന്‌ ഫുൾ മാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

സെന്റ്‌ ജെമ്മാസ്‌ സ്‌കൂളിലെ ക്ലാസ്‌ മുറികൾ നഗരസഭാ കൗൺസിലർ സി പി സെലീനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു

മലപ്പുറം

എസ്‌എസ്‌എൽസി പരീക്ഷക്കുശേഷം ക്ലാസ്‌മുറികൾ ശുചീകരിച്ച്‌ നഗരസഭാ കൗൺസിലർ. 19 –-ാം ഡിവിഷൻ കൗൺസിലർ സി പി സെലീനയാണ്‌ മലപ്പുറം സെന്റ്‌ ജെമ്മാസ്‌ സ്‌കൂളിലെ ക്ലാസ്‌ മുറികൾ സ്വന്തം ചെലവിൽ അണുവിമുക്തമാക്കിയത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരുംകൂടി‌.  പരീക്ഷകൾ അവസാനിക്കുന്നതുവരെ ക്ലാസ്‌ മുറികൾ അണുവിമുക്തമാക്കുന്നത്‌ തുടരുമെന്ന്‌ സെലീന പറഞ്ഞു.
പ്രധാന വാർത്തകൾ
 Top