13 July Monday

ബാങ്കുകള്‍ക്ക് മുന്നില്‍ വ്യാപാരികളുടെ ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

എസ്ബിഐ സ്റ്റാച്യു ബ്രാഞ്ചിനു മുന്നിൽ നടന്ന ധർണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ ഉദ്ഘാടനം ചെയ്യു

തിരുവനന്തപുരം
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വ്യാപാര വായ്പകൾക്കുള്ള മൊറട്ടോറിയം  ഒരു വർഷം ആക്കണമെന്നും മൊറട്ടോറിയം കാലയളവിലെ പലിശ, പിഴപ്പലിശ എന്നിവ പൂർണമായി ഒഴിവാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. തിരുവനന്തപുരം ജില്ലയിലെ ദേശസാൽകൃത ബാങ്കുകൾക്ക് മുന്നിൽ ധർണ നടന്നു.  എസ്ബിഐ സ്റ്റാച്ച്യു ബ്രാഞ്ചിനു മുന്നിൽ നടന്ന ധർണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് എൻ സുധീന്ദ്രൻ അധ്യക്ഷനായി.  ജില്ലാ  സെക്രട്ടറി എം ബാബുജാൻ, ഏരിയ സെക്രട്ടറി രതീഷ്,  പ്രസിഡന്റ് എ ബാബു എന്നിവർ‌ സംസാരിച്ചു.  ജില്ലയിൽ ആറ്റിങ്ങൽ -- സി രാമകൃഷ്ണൻനായർ, വെഞ്ഞാറമൂട്–- ---സുധ എൽ സുരേന്ദ്രൻ, ബാലരാമപുരം --- കെ ആൻസലൻ എംഎൽഎ, പേരൂർക്കട------------–-   പി എൻ മധു എന്നീ സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും മറ്റു സമര കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളായ ജെ കുമാരദാസ്, എസ് ഭുവനേന്ദ്രൻ, എ ശശികുമാർ, വിഴിഞ്ഞം സ്റ്റാൻലി, എ ആദർശ് ചന്ദ്രൻ, എം ഷാനവാസ് എം സുലൈമാൻ എന്നിവരും ധർണ ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top