16 September Monday

സജീവമായി സ‌്കൂൾ വിപണി: താരം അവഞ്ചേഴ‌്സ‌്

സ്വന്തം ലേഖികUpdated: Monday May 27, 2019

അധ്യയന വർഷം ആരംഭിക്കാറായതോടെ സെക്രട്ടറിയറ്റ്‌ സ്റ്റാഫ്‌ സഹകരണ സംഘത്തിന്റെ വൈഎംസിഎ ഹാളിലെ സ്റ്റുഡന്റ്‌ മാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക്‌

തിരുവനന്തപുരം
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സജീവമായി സ്കൂൾ വിപണി. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ബാഗുകളും കുടകളുമൊക്കെ കടകളിൽ എത്തിക്കഴിഞ്ഞു. കാർട്ടൂൺ കഥാപാത്രങ്ങളുടെയും സൂപ്പർ ഹീറോസിന്റെയും ചിത്രങ്ങളുള്ള  ബാഗുക‌ളാണ‌് കൊച്ചുകുട്ടികൾക്ക‌് പ്രിയം. അവഞ്ചേഴ‌്സിലെ കഥാപാത്രങ്ങളാണ‌് ഇത്തവണ ബാഗുകളിലെ താരം. ബ്രാൻഡഡ‌് ബാഗുകൾക്കും ആവശ്യക്കാരേറെ. 300 രൂപ മുതലാണ‌് ബാഗുകൾക്ക‌് വില. കുടകൾ 200 രൂപ മുതൽ തുടങ്ങുന്നു. പുതുമയുള്ള പുസ്തകങ്ങളും പേന, പെൻസിൽ, കട്ടർ തുടങ്ങിയവയും വിപണിയിൽ ലഭ്യമാണ‌്. ബാഗിനൊപ്പം കുട, വാട്ടർബോട്ടിൽ തുടങ്ങിയവ സൗജന്യമായി ലഭിക്കുന്ന ബ്രാൻഡുകൾക്കും വിൽപ്പന ഏറെയാണ‌്. വിപണിയിൽ മുന്നിട്ട‌് നിൽക്കുന്നത‌് ബാഗുകളും കുടയും നോട്ടുബുക്കുകളുമാണ‌്. 
 
    വിദ്യാർഥികൾക്കാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റോറുക‌ളിലും സെക്രട്ടറിയറ്റ‌് ജീവനക്കാരുടെ സഹകരണ സംഘം നടത്തുന്ന സ‌്റ്റുഡന്റ‌്സ‌് മാർക്കറ്റിലും തിരക്കേറുകയാണ‌്. പൊതുവിപണിയിലേക്കാൾ വലിയ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നത‌് രക്ഷിതാക്കൾക്ക‌് ഏറെ ആശ്വാസമാണ‌്. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ഇവിടെ കുറഞ്ഞ വിലയിൽ ലഭിക്കും. പുറത്ത‌് 56 രൂപയ‌്ക്ക‌് ലഭിക്കുന്ന നോട്ടുബുക്കുകൾ 36 രൂപമുതലാണ‌് സ്റ്റുഡന്റ‌്സ‌് മാർക്കറ്റിൽ ലഭിക്കുന്നത‌്. ത്രിവേണി മാർക്കറ്റിലും നോട്ടുബുക്കുകൾക്ക‌് കുറഞ്ഞ വിലയേ ഉള്ളൂ. സ്കൂബി ഡേ, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങി എല്ലാ ബ്രാൻഡുകളുടെ ബാഗുകളും ഇവിടെ ലഭിക്കും. 
 
പേന, പെൻസിൽ, ബോക‌്സ‌് തുടങ്ങി എല്ലാത്തരം സാധനങ്ങളും മിതമായ വിലയ‌്ക്ക‌് ലഭിക്കുന്നതിനാൽ ഓരോ ദിവസവും വരുമാനം വർധിക്കുകയാണ‌്. വസ‌്ത്രവിപണിയിലും സ്കൂൾ തുറക്കുന്ന സമയമായതോടെ വലിയ ഉണർവ‌ാണ‌് ഉണ്ടായിട്ടുള്ളത‌്. യൂണിഫോം വിപണിയാണ‌് കൂടുതൽ നേട്ടമുണ്ടാക്കുന്നത‌്. സ്റ്റുഡന്റ‌്സ‌് മാർക്കറ്റിലുംയൂണിഫോം വിപണി സജീവം. കുറഞ്ഞ വിലയിൽ എല്ലാത്തരം യൂണിഫോമുകളും ഇവിടെ ലഭിക്കും. മഴക്കാലം തുടങ്ങുന്നതിനാൽ മഴക്കോട്ടുകളുടെ വിൽപ്പനയും വർധിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top