01 December Wednesday

കാട്ടാക്കടയ്ക്ക് വീണ്ടും 
ആംബുലൻസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ 
ഉദ്ഘാടനം ചെയ്യുന്നു

കാട്ടാക്കട 
പഴയ പത്രങ്ങൾ ശേഖരിച്ചു വിറ്റും ലഭിച്ച തുകയിലൂടെ  മൊബൈൽ മോർച്ചറിയും ആംബുലൻസും വാങ്ങി നാടിനു സമർപ്പിച്ച് ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി.  
രണ്ടുവർഷംമുമ്പ്‌ മാനുഷം എന്നപേരിൽ ആംബുലൻസ് സ്വന്തമാക്കാൻ പണം കണ്ടെത്തിയത് പ്രവർത്തകരുടെ വീടുകളിൽ  ചെറിയ കുടുക്കകൾ സ്ഥാപിച്ചായിരുന്നു.  കോവിഡ് പ്രതിരോധരംഗത്തെ മുന്നണി പോരാളികളെ  അനുമോദിച്ചും പിന്തുണയും നൽകി  നാട് ഒപ്പംനിന്നു.  കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 27–-ാം വാർഷികത്തിലാണ് രണ്ടാമത്തെ ആംബുലൻസും മൊബൈൽ മോർച്ചറിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ  നാടിനു സമർപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top