08 December Thursday
ദേശാഭിമാനി 
പ്രചാരണം

വർധിത സ്വീകാര്യതയോടെ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
കോട്ടയം
ദേശാഭിമാനി എൺപതാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ പുതുതായി കണ്ടെത്തിയ വരിക്കാരുടെ ആദ്യഘട്ട പട്ടികയും വരിസംഖ്യയും വിവിധ ഏരിയകളിൽനിന്ന്‌ നേതാക്കൾ ഏറ്റുവാങ്ങി. 
  ഏറ്റുമാനൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി ഇൻചാർജ്‌ കെ എൻ വേണുഗോപാലിൽനിന്ന്‌ മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം എം എസ്‌ സാനു അധ്യക്ഷനായി. പുതുപ്പള്ളിയിൽ ഏരിയ സെക്രട്ടറി സുഭാഷ്‌ പി വർഗീസിൽനിന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം ഇ എസ്‌ സാബു അധ്യക്ഷനായി. പാലായിൽ ഏരിയ സെക്രട്ടറി പി എം ജോസഫിൽനിന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം സജേഷ്‌ ശശി അധ്യക്ഷനായി.  
  പൂഞ്ഞാറിൽ ഏരിയ സെക്രട്ടറി കുര്യാക്കോസ്‌ ജോസഫിൽനിന്ന്‌ കെ ജെ തോമസ്‌ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്‌ അധ്യക്ഷനായി. കോട്ടയത്ത്‌ ഏരിയ സെക്രട്ടറി ബി ശശികുമാറിൽനിന്ന്‌ എ വി റസൽ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ അധ്യക്ഷനായി. അയർക്കുന്നത്ത്‌ ഏരിയ സെക്രട്ടറി പി എൻ ബിനുവിൽനിന്ന്‌ എ വി റസൽ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം ടി എസ്‌ ജയൻ അധ്യക്ഷനായി. വാഴൂരിൽ ഏരിയ സെക്രട്ടറി വി ജി ലാലിൽനിന്ന്‌ കെ ജെ തോമസ്‌ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ്‌ എസ്‌ നായർ അധ്യക്ഷനായി.
  തലയോലപ്പറമ്പിൽ ഏരിയ സെക്രട്ടറി കെ ശെൽവരാജിൽനിന്ന്‌ വൈക്കം വിശ്വൻ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റിയംഗം കെ എസ്‌ വേണുഗോപാൽ അധ്യക്ഷനായി. കടുത്തുരുത്തിയിൽ ഏരിയ സെക്രട്ടറി കെ ജയകൃഷ്‌ണനിൽനിന്ന്‌ വൈക്കം വിശ്വൻ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം പി വി സുനിൽ അധ്യക്ഷനായി. വൈക്കത്ത്‌ അധ്യക്ഷനായ ഏരിയ സെക്രട്ടറി കെ അരുണനിൽനിന്ന്‌ വൈക്കം വിശ്വൻ ഏറ്റുവാങ്ങി. ചങ്ങനാശേരിയിൽ ഏരിയ സെക്രട്ടറി കെ സി ജോസഫിൽനിന്ന്‌ എ വി റസൽ ഏറ്റുവാങ്ങി. കെ ഡി സുഗതൻ അധ്യക്ഷനായി.കാഞ്ഞിരപ്പള്ളിയിൽ ലോക്കൽ സെക്രട്ടറിമാരിൽ നിന്നും കെ ജെ തോമസ്‌ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്‌ അധ്യക്ഷനായി.
  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്‌, ലാലിച്ചൻ ജോർജ്‌, അഡ്വ. പി കെ ഹരികുമാർ, അഡ്വ. കെ സുരേഷ്‌കുറുപ്പ്‌, കൃഷ്‌ണകുമാരി രാജശേഖരൻ, അഡ്വ. റജി സഖറിയ, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്‌ണൻ എന്നിവർ വിവിധയിടങ്ങളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top