08 December Thursday

അനധികൃത വയറിങ്ങിനെതിരെ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
കോട്ടയം -
ജില്ലയിൽ വ്യാപകമാകുന്ന അനധികൃത വയറിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിവിൽ കോൺട്രാക്ടർമാരുടെ വയറിങ് മേഖലയിലേക്കുള്ള കടന്നുകയറ്റം തടയണമെന്നും ഇലക്ട്രിക്കൽ വയർമാൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ(സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. എ ജി പീതാംബരൻ നഗറിൽ (ലയൺസ് ക്ലബ്‌ ഹാൾ അയർക്കുന്നം) സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. പി എസ് സേവ്യർ അധ്യക്ഷനായി. സജീവ് രക്തസാക്ഷിപ്രമേയവും ടി എസ് സുനിൽകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ എം സുഗുണൻ പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി വി കെ അരവിന്ദാക്ഷൻ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സുധീർ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അരുൺദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എസ് ഹുസൈൻ (പ്രസിഡന്റ്‌), വിജയൻ കുറവിലങ്ങാട്, പി എസ് സേവ്യർ (വൈസ് പ്രസിഡന്റുമാർ), കെ എം സുഗുണൻ (സെക്രട്ടറി), കെ എം സന്തോഷ്‌, സുഭാഷ് പാലാ (ജോയിന്റ് സെക്രട്ടറിമാർ), ടി എസ് സുനിൽകുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top