18 October Monday

ഗയ്‌സ്‌... ലിബിനും നിതിനും ഇതാ ഹിമാലയത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ലിബിനും നിധിനും ലഡാക്കിലെ കർദുങ് ലാ പാസിൽ 
കെഎൽ 79 വെള്ളരിക്കുണ്ട് എന്ന പോസ്‌റ്ററുയർത്തിയപ്പോൾ

കാഞ്ഞങ്ങാട്‌ 
ലഡാക്കിലെ  17562 അടി മുകളിലെ കർദുങ് ലാ പാസിൽ ബുള്ളറ്റിലെത്തി, പോസ്‌റ്ററുയർത്തി  യുവാക്കൾ. ബ്ളാലിലെ  ലിബിനും ചീമേനിയിലെ നിതിനുമാണ്‌ ഇന്ത്യയെ കണ്ടെത്താൻ ബൈക്കിൽ ഹിമാലയമേറിയത്‌. അതിന്റെ ഉത്തുംഗത്തിൽ ‘കെഎൽ  79 വെള്ളരിക്കുണ്ട്’  എന്ന പോസ്‌റ്ററുയർത്തിയത്‌ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി.
 കശ്‌മീരിന്‌ പുറത്തുള്ളവർക്ക്‌ ഇവിടെയെത്താൻ  ഇന്നർലൈൻ പെർമിറ്റ്‌ വേണം.  ഓരോ ചെക്ക്‌ പോസ്‌റ്റിലും ഇത്‌ കാട്ടിയാൽ മാത്രമേ കടത്തിവിടു. വാഹനത്തിൽ പോകാൻ കഴിയുന്ന ലോകത്തിലെ  ഏറ്റവും  ഉയരമേറിയ റോഡുകളിലൊന്നുമാണിത്‌.  
കഴിഞ്ഞ ആഗസ്‌ത്‌ 25നാണ്‌ യാത്ര തുടങ്ങിയത്‌. ലഡാഖ്, കുളു, മണാലി എന്നീ സ്ഥലങ്ങളും കണ്ടാണ്‌ ഹിമാലയത്തിലെത്തിയത്‌. 
വെള്ളരിക്കുണ്ടിൽ മൊബൈൽ ഫോൺ ഷോപ്പ് നടത്തുകയാണ്‌ ലിബിൻ. സാഹസിക യാത്രകളാണ്‌ നിതിന്റെ ഹോബി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top