18 October Friday
പൊലീസിന്‌ കൈമാറി

അഗസ്ത്യവനത്തിൽ ദുരൂഹ സാഹചര്യത്തിൽ ബിഹാർ സ്വദേശി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
കാട്ടാക്കട 
അഗസ്ത്യവനത്തിലെ ആയിരം കാല ആദിവാസി മേഖലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ ബിഹാർ സ്വദേശിയെ  വനംവകുപ്പ്  പൊലീസിന് കൈമാറി.  ബിഹാർ ധരന്തൂർ സ്വദേശിയായ രഘു(38)വിനെയാണ് ശനിയാഴ്‌ച രാത്രി രണ്ടോടെ ആയിരംകാലയിൽ നിന്നും  വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് നെയ്യാർ ഡാം പൊലീസിന്‌ കൈമാറി. 
ഇവിടെ ആദിവാസി വീടിനടുത്തെത്തിയ ഇയാളെ കണ്ട്‌ വീട്ടമ്മ അടുത്ത വീട്ടുകാരെ അറിയിച്ചു. ഇയാൾ പറയുന്നത് മനസ്സിലാകാത്തതോടെ  വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു. ശേഷം വനംവകുപ്പ് ആസ്ഥാനത്ത്‌  എ ത്തിച്ച്‌ ചോ ദ്യം ചെയ്‌തപ്പോൾ ജോലി തേടി അലഞ്ഞു കാട്ടിനുള്ളിൽ പെട്ടതാണെന്ന്‌ പറഞ്ഞു. 
 
ജാഗ്രതാനിർദേശം ഉള്ളതിനാൽ പൊലീസിന്‌ ഇയാളെ കൈമാറി. പൊലീസിനോടും പ്രളയത്തിൽ  വീട്ടുകാരെ നഷ്ടപ്പെട്ട്‌ പലയിടത്തായി അലഞ്ഞു കാട്ടിനുള്ളിൽപ്പെട്ടതാണെന്ന്‌ പറഞ്ഞു. ഇയാളിൽ നിന്നും ഒരു കാർഡും വസ്ത്രവും അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും പൊലീസ് പറഞ്ഞു. പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ സാധിച്ചില്ല. സംസ്ഥാനത്തു നുഴഞ്ഞു കയറ്റക്കാർ എത്താൻ സാധ്യതയുണ്ടെന്നുള്ള ജാഗ്രതാനിർദേശം ഉള്ളതിനാൽ പൊലീസിന് ഇയാളെ തിരികെ അയക്കാനാകില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി രഘുവിനെ  സിജെഎം കോടതിയിൽ ഹാജരാക്കി. ഇവിടെ നിന്നും കോടതി ഉത്തരവ് പ്രകാരം പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top