28 September Tuesday

വാക്സിനേഷൻ തദ്ദേശസ്ഥാപനങ്ങൾ മുൻഗണനാ പട്ടിക തയ്യാറാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

 കണ്ണൂർ

കോവിഡ് വാക്സിൻ നൽകുന്നതിന് തൊഴിലുറപ്പ്, അതിഥി  തൊഴിലാളികൾ, ഓട്ടോ,- ബസ് തൊഴിലാളികൾ, കച്ചവട സ്ഥാപന തൊഴിലാളികൾ തുടങ്ങിയവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. ജില്ലാ ദുരന്തനിവാരണ സമിതി അവലോകന യോഗത്തിന്റേതാണ് തീരുമാനം. ലഭിക്കുന്ന വാക്സിന്റെ തോതനുസരിച്ച് നിശ്ചിത ശതമാനം മുൻഗണനാ പട്ടികയിലുള്ളവർക്കായിരിക്കും. 
കൊവിഷീൽഡ്‌ വാക്‌സിൻ 
തീർന്നു
ജില്ലയ്‌ക്ക്‌ ലഭിച്ച മുഴുവൻ കൊവിഷീൽഡ് വാക്സിൻ ഡോസും മെഗാ വാക്സിനേഷനിൽ തീർന്നതായി ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ അറിയിച്ചു. 64,640 പേർക്കാണ് കഴിഞ്ഞ ദിവസം കുത്തിവയ്പ് നടത്തിയത്. പുതിയ സ്റ്റോക്ക് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റോക്കുള്ള കോവാക്സിൻ നഗരങ്ങൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുത്തവർക്ക് നൽകാൻ കഴിയുമോ എന്നതും പരിശോധിക്കും.
വാക്സിനേഷന്  വാർഡ് അടിസ്ഥാനത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കി സുതാര്യത ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ആവശ്യപ്പെട്ടു. ടിപിആർ പ്രകാരമുള്ള കാറ്റഗറി മാറ്റത്തിനല്ല,  രോഗികളുടെ എണ്ണം വർധിക്കാതെ നിയന്ത്രിക്കുന്നതിനാണ് ഊന്നൽ നൽകേണ്ടതെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top