26 June Sunday

നിറയെ നിൻ ഓർമകൾ സഖാവേ...

ജിജോ ജോര്‍ജ്Updated: Thursday May 26, 2022

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി ബിജുവിന്റെ ഭാര്യ ഹർഷയും മകൻ നയനും ഇ എം എസിന്റെ ജന്മഗൃഹമായ ഏലംകുളം മനയ്‌ക്കുമുന്നിൽ

 

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി ബിജുവിന്റെ 
ഭാര്യ ഹർഷ സമ്മേളന വേദിയിൽ

 

ഏലംകുളം
പ്രിയതമന്റെ പേരിലുള്ള സമ്മേളന വേദിയിൽ നിൽക്കുമ്പോൾ ഹർഷയുടെയുള്ളിൽ ഓർമകളുടെ ഒഴുക്ക്‌. 
‘‘ചില കാര്യങ്ങൾ പറയാൻ വാക്കുകൾ കിട്ടില്ല. ചിലത് വാക്കുകൾക്കും അപ്പുറമാണ്. എന്തുപറയണമെന്ന് അറിയില്ല. ജീവിതത്തിലെ അവിസ്‌മരണീയ നിമിഷമാണിത്‌’’–- തൊണ്ടയിടറി സംസാരംമുറിഞ്ഞു. അകാലത്തിൽ വിടപറഞ്ഞ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി ബിജുവിന്റെ ഭാര്യയാണ്‌ ഹർഷ. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. മൂത്തമകൻ നയനും ഒപ്പമുണ്ടായിരുന്നു. ‘‘മറ്റേത് കാലത്തേക്കാളും ജീവിതത്തിൽ ഓർത്തിരിക്കുന്ന നിമിഷങ്ങളാണ്  എസ്എഫ്ഐ നാളുകൾ’’–- ഹർഷ പറഞ്ഞു.
      എസ്എഫ്ഐ  പത്തനംതിട്ട മുൻ ജില്ലാ കമ്മിറ്റി അംഗമായ ഹർഷ തിരുവല്ല സ്വദേശിനിയാണ്.  പി ബിജുവിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത 2008ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളന പ്രതിനിധിയായിരുന്നു. നാലുവർഷം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.  2013 ഫെബ്രുവരി പത്തിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. കോവിഡ് ചികിത്സയിലായിരുന്ന ബിജു 2020 നവംബർ നാലിനാണ്‌ എല്ലാവരെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്‌.
തിരുവനന്തപുരത്ത് കാർഷിക വികസന ബാങ്കിൽ ക്ലർക്കാണ് ഹർഷ. നീൽ മറ്റൊരു മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top