15 July Wednesday

സ്വയംപര്യാപ്തം എന്റെ കാട്ടാക്കട: ജൈവസമൃദ്ധി പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

കട്ടയ്ക്കോട് സെന്റ് ആന്റണീസ് പള്ളി മുറ്റത്ത് മുരിങ്ങത്തൈയും പപ്പായത്തൈയും നട്ട്‌ സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം പദ്ധതി ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കാട്ടാക്കട  
സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പായ ജൈവസമൃദ്ധി പദ്ധതി തുടങ്ങി. കാട്ടാക്കട കട്ടയ്ക്കോട് സെന്റ് ആന്റണീസ് പള്ളി മുറ്റത്ത് മുരിങ്ങത്തൈയും പപ്പായത്തൈയും നട്ട്‌ ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
  
മണ്ഡലത്തിലാകെ 96.6 ഹെക്ടർ ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ കട്ടയ്ക്കോട് വാർഡിലെ എല്ലാ വീട്ടിലും കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് നൽകിയ മുരിങ്ങത്തൈയും പപ്പായത്തൈയും സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്ന് നട്ടു.  കാട്ടാക്കട പഞ്ചായത്തിലെ അമ്പലത്തിൻകാലയിൽ 7 പറ നിലത്തിൽ നെൽകൃഷിയും ആരംഭിച്ചു.   പഞ്ചായത്ത് പ്രസിഡന്റ് എസ് അജിത, വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ,  കെ അനിൽകുമാർ,  സുനിത,  ഫാദർ റോബർട്ട് വിൻസന്റ്,  എ നിസാമുദ്ദീൻ, കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുബ്രമണ്യൻ പിള്ള,  സനൽ ബോസ്,  സുരേഷ്,  ബീന എന്നിവർ പങ്കെടുത്തു.  മെയ് 30–-ാം  തീയതിക്കുള്ളിൽ മണ്ഡലത്തിലെ മറ്റ് 5 പഞ്ചായത്തുകളിലും ഒന്നാംഘട്ട കൃഷി ആരംഭിക്കും.
പ്രധാന വാർത്തകൾ
 Top