26 February Wednesday

കെജിഒഎ മെഡിക്കൽ കോളേജ്‌ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

കെജിഒഎ മെഡിക്കൽ കോളേജ്‌ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ. എ സുഹൃത്‌കുമാർ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം
കെജിഒഎ  മെഡിക്കൽ കോളേജ്‌ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ. എ സുഹൃത്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. ഭാരവാഹികൾ: ഡോ. മോഹൻറോയി (പ്രസിഡന്റ്‌), എസ്‌ എ അനീസ, പി വിജയൻ (വൈസ്‌ പ്രസിഡന്റുമാർ), ഡോ. ആനന്ദ്‌ ആർ കൃഷ്‌ണൻ (സെക്രട്ടറി), ഡോ. സന്തോഷ്‌ പ്രശാന്ത്‌, ജി ഹരികുമാർ (ജോയിന്റ് സെക്രട്ടറിമാർ), ജി ബി രതീഷ്‌ (ട്രഷറർ). 
 
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥിക്ക്‌ പഠനസഹായനിധിയായി 25,000 രൂപയുടെ സ്‌കോളർഷിപ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ ടി ശ്രീലതാകുമാരി സമ്മാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സുനിൽകുമാർ, ഡോ. എം എസ്‌ ഷർമദ്‌, ദേവി മീന, സുലേഖ റഷീദ്‌, ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌കുമാർ, സെക്രട്ടറി പി എസ്‌ പ്രിയദർശനൻ, ജില്ലാ ജോ. സെക്രട്ടറിമാരായ അരവിന്ദ്‌, രാധാകൃഷ്‌ണപിള്ള, ഡോ. പ്രദീപ്‌കുമാർ, കെ അഖിൽ, സുഭാഷ്‌, ഡോ. ജോബിജോൺ, അശോകൻ എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top