22 February Saturday

16–-കാരന്‌ പീഡനം: 10 പേർ അറസ്‌റ്റിൽ

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വളാഞ്ചേരി , കൽപ്പകഞ്ചേരി, കാടാമ്പുഴ പൊലീസ്‌ പിടികൂടിയ പ്രതിക

വളാഞ്ചേരി 
പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരനടക്കം 10 പേർ അറസ്റ്റിൽ. കൽപ്പകഞ്ചേരിയിൽ  മൂന്നുപേരും കാടാമ്പുഴയിൽ നാലുപേരും വളാഞ്ചേരിയിൽ മൂന്നുപേരുമാണ്‌ പിടിയിലായത്‌. 
പാലക്കാട് അലനല്ലൂർ സ്വദേശി ശിവദാസൻ (51), രണ്ടത്താണി കാനഞ്ചേരി പോക്കാട്ടിൽ അബ്ദുൾസമദ് (24), കൽപ്പകഞ്ചേരി കുറുക്കോൾ പൊട്ടശാല സമീർ (35) എന്നിവരെയാണ്‌ കൽപ്പകഞ്ചേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മാറാക്കര കല്ലാർമംഗലം കരുവാൻതുരുത്തി മുഹമ്മദ്കോയ (28), വടക്കുമ്പുറം കരിങ്കുറായിൽ മൊയ്തീൻകുട്ടി (48), കാടാമ്പുഴ കടവത്തകത്ത് വടക്കേവളപ്പിൽ ലിയാക്കത്ത് (27), കാടാമ്പുഴ പുളിക്കൽ മുഹമ്മദ് ജലീൽ (27)എന്നിവരെ കാടാമ്പുഴ പൊലീസും പിടികൂടി. മാട്ടുമ്മൽ പാലേരിക്കുണ്ടിൽ അലി (36), മാട്ടുമ്മൽ മറ്റത്ത് കുഞ്ഞിമുഹമ്മദ് (40), ആതവനാട് പരിതി അണ്ണത്ത് മുഹമ്മദലി (46) എന്നിവരെയാണ് വളാഞ്ചേരി സിഐ ടി മനോഹരൻ അറസ്റ്റ് ചെയ്തത്.  തിരൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്‌ ചെയ്തു. 
കേസിൽ ഇരുപതോളംപേർ പ്രതികളാണെന്നും ഒളിവിൽപോയവർക്കായി അന്വേഷണം ഊർജിതമാക്കിയതായും കൽപ്പകഞ്ചേരി സിഐ എം കെ ഷാജി പറഞ്ഞു.പീഡനത്തിന് ഇരയായ കുട്ടി ചൈൽഡ്‌ലൈനിന്‌ നൽകിയ പരാതിയിലാണ്‌ അന്വേഷണം. പ്രേരിപ്പിക്കൽ,  തട്ടിക്കൊണ്ടുപോകൽ, പീഡനത്തിനിരയാക്കൽ തുടങ്ങിയ കേസുകളിൽ പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ്റ്‌. കൽപ്പകഞ്ചേരിയിൽമാത്രം പ്രതികൾക്കെതിരെ മൂന്ന് കേസ്‌ രജിസ്‌റ്റർചെയ്തിട്ടുണ്ട്. 2019 ഏപ്രിൽ, മെയ്, സെപ്തംബർ മാസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം. കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ശിവദാസൻ പുത്തനത്താണി കല്ലിങ്ങലിൽ  അഞ്ചുവർഷമായി ഓട്ടോ വർക്ക്‌ഷോപ്പ് നടത്തുകയാണ്. അബ്ദുൾസമദ് കഴിഞ്ഞവർഷം പീഡന കേസിൽ ജയിലിലായിരുന്നു.  
ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും പിടിയിലാകുന്നത്. എസ്ഐ എസ് കെ പ്രിയൻ, എഎസ്ഐമാരായ രവി, മണികണ്ഠൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജു, സജു, വനിതാ പൊലീസ് ഓഫീസർമാരായ രജിത, നിന എന്നിവരടങ്ങിയ സംഘമാണ്‌ അന്വേഷണം.

 

പ്രധാന വാർത്തകൾ
 Top