29 February Saturday

മാര്‍ച്ച് 31നകം എല്ലാവർക്കും റേഷന്‍ കാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

 

മലപ്പുറം
ജില്ലയിലെ റേഷൻ കാർഡില്ലാത്ത എല്ലാ കുടുംബങ്ങൾക്കും മാർച്ച് 31നകം റേഷൻ കാർഡ് നൽകുമെന്ന്  ജില്ലാ വികസന സമിതി യോഗം. ജില്ലയിലെ എല്ലാ കുടുംബങ്ങൾക്കും സമയബന്ധിതമായി റേഷൻ കാർഡ് ലഭ്യമാക്കുന്നതിനും  പരാതികൾ പരിഹരിക്കുന്നതിനുമായി താലൂക്ക് തലത്തിൽ സിവിൽ സപ്ലൈസ് വകുപ്പ്  പ്രത്യേക അദാലത്ത് നടത്തിവരുന്നുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ  നേതൃത്വത്തിൽ  താലൂക്ക് സപ്ലൈ ഓഫീസുകളിൽ എല്ലാ ബുധനാഴ്ചയുമാണ് അദാലത്ത്. റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾ അക്ഷയകേന്ദ്രങ്ങൾ മുഖേനയോ അദാലത്തിൽ നേരിട്ടെത്തിയോ അപേക്ഷ  നൽകണം.   ആധാർ കാർഡ് സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോറം  വെബ്‌സൈറ്റിൽ ലഭിക്കും. താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷാ ഫോറത്തിന്റെ മാതൃക ലഭിക്കും. 
 
പ്രധാന വാർത്തകൾ
 Top