28 January Friday

ആയൂർ ആയുർവേദ ആശുപത്രിയിൽ ഡിജിറ്റൽ എക്സറേ യൂണിറ്റ് ഉദ്ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

അഞ്ചൽ
ആയൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലെ ആധുനിക എക്സറേ ഉപകരണങ്ങൾ പി എസ് സുപാൽ എംഎൽഎ വ്യാഴാഴ്ച നാടിന്‌ സമർപ്പിക്കും. കെ രാജു എംഎൽഎ ആയിരുന്നപ്പോൾ ആസ്ഥിവികസനഫണ്ടിൽനിന്ന് 23 ലക്ഷം രൂപ അനുവദിച്ചാണ്‌ ഉപകരണങ്ങൾ വാങ്ങിയത്‌. പകല്‍ 10.30ന്‌ നടക്കുന്ന ചടങ്ങിൽ കെട്ടിടം വൈദ്യുതീകരണം, പേവാർഡിലേക്കുള്ള ചികിത്സാ ഉപകരണങ്ങൾ, ചൂടുവെള്ളത്തിനായുള്ള സോളാർ വാട്ടർ ഹീറ്റർ എന്നിവയുടെ ഉദ്ഘാടനവും നടക്കും. കുട്ടികൾക്കുള്ള  കോവിഡ് പ്രതിരോധ ആയുർവേദ ചികിത്സാ പദ്ധതിയായ  കിരണം പദ്ധതിയുടെ ഉദ്ഘാടനം കെ രാജു നിർവഹിക്കും. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ അധ്യക്ഷയാകും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ എഫ് അസുന്താദേവി റിപ്പോർട്ട് അവതരിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top