08 December Wednesday

കോവിഡ്‌ വേരറുത്തു; ചെടിച്ചട്ടിയിൽ ജീവിതം തളിരിട്ടു

പി രാമകൃഷ്ണൻUpdated: Monday Oct 25, 2021

കരകൗശലവസ്തുക്കൾക്കൊപ്പം പ്രസാദ്

എടവണ്ണ 
കോവിഡ് പ്രതിസന്ധി ജീവിതം മാറ്റിമറിച്ച ഒരുപാട് പേരുണ്ട്. അത്തരത്തിൽ ഒരാളാണ് എടവണ്ണ പന്നിപ്പാറ  പാങ്ങോട്ട് പ്രസാദ് (കുട്ടൻ -–-35). കോവിഡിൽ ജോലി നഷ്ടമായശേഷം കരകൗശല വസ്തുക്കളുടെ (പ്രധാനമായും ചെടിച്ചട്ടി) നിർമാണത്തിൽ വേരുറപ്പിച്ച പ്രസാദ്‌ ഇപ്പോൾ നാട്ടിലെ തൊഴിലിനൊപ്പം ഇതും മുന്നോട്ടുകൊണ്ടുപോവുന്നു.  മുമ്പ് നാട്ടിലായിരുന്നപ്പോൾ വീട് നിർമാണ ജോലികളായിരുന്നു പ്രസാദിന്‌. പിന്നീട് വിദേശത്തേക്ക് പോയി. 12 വർഷം ജോലിചെയ്തു. 
കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങി. ഇവിടെയെത്തിയ പ്രസാദിന്‌ വിദേശത്തേക്ക് തിരിച്ചുപോവാനായില്ല. അതോടെ അവിടുത്തെ ജോലി നഷ്ടമായി. ഇപ്പോൾ നാട്ടിൽ ഗാങ് ഇന്റീരിയർ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. ഇതിന്റെ ഒഴിവുസമയങ്ങളിലാണ്‌  ചെടിച്ചട്ടി നിർമാണം തുടങ്ങിയത്‌. ഇപ്പോൾ വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ്. തെർമോകോളും സിമന്റും കമ്പിയുമെല്ലാം ഉപയോഗിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും അല്ലാത്തതുമായ വ്യത്യസ്‌ത ചെടിച്ചട്ടികളാണ്  പ്രസാദ്‌ നിർമിച്ചിട്ടുള്ളത്‌.  ഭാര്യ ശ്രീജയും അച്ഛൻ കൃഷ്ണനും അമ്മ സരോജിനിയുമെല്ലാം  സഹായത്തിനുണ്ട്‌. സുഹൃത്തുക്കളും  പ്രോത്സാഹിപ്പിക്കുന്നു.  ഇതര  സംസ്ഥാനങ്ങളിൽനിന്നടക്കം ചെടിച്ചട്ടിക്ക് ആവശ്യക്കാർ എത്തുന്നതായി പ്രസാദ്‌ പറഞ്ഞു. ഓർഡറുകൾ സ്വീകരിച്ച്‌ വ്യത്യസ്ത തരം ചെടിച്ചട്ടികൾ നിർമിക്കുന്ന തിരക്കിലാണിപ്പോൾ.  ഫോൺ: 9072919448.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top