24 October Sunday
ഭാരത്‌ ബന്ദ്‌

ഇന്ന്‌ കർഷകസംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

കൊല്ലം
സംയുക്ത കിസാൻ മോർച്ച 27ന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനി വൈകിട്ട്‌ നാലുമുതൽ ആറുവരെ വില്ലേജ് തലത്തിൽ കർഷകസംഗമങ്ങൾ സംഘടിപ്പിക്കും. ഞായറാഴ്‌ച വൈകിട്ട് വാർഡിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യൂവും സെക്രട്ടറി സി ബാൾഡുവിനും അറിയിച്ചു.  തിങ്കൾ രാവിലെ എല്ലാ ജങ്‌ഷനിലും കൃഷിക്കാരും തൊഴിലാളികളും അണിനിരക്കുന്ന പ്രതിഷേധ കൂട്ടായ്മയും നടത്തും. ജനവിരുദ്ധവും കർഷകദ്രോഹകരവുമായ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തിയും ഭീഷണിപ്പെടുത്തിയും വർഗീയ ചേരിതിരിവ് സൃഷ്ടിച്ചും ഒറ്റപ്പെടുത്താനാണ് ശ്രമം. ഇതിനെതിരെ നടത്തുന്ന ഭാരത് ബന്ദ്‌ വിജയിപ്പിക്കണമെന്നു കർഷകസംഘം ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top