25 October Monday
ദേശാഭിമാനി പ്രചാരണം

സ‍്ക്വാഡുകള്‍ സജീവം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി പട്ടാമ്പി കെെത്തളി സ്ട്രീറ്റ് പത്മശ്രീയിൽ എം രാജഗോപാലിൽനിന്ന് ദേശാഭിമാനി വരിസംഖ്യ 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രൻ സ്വീകരിക്കുന്നു

 പാലക്കാട് 

ദേശാഭിമാനി പത്രപ്രചാരണം ജില്ലയില്‍ സജീവമായി. തൊഴിലാളി വർഗത്തിന്റെ പടവാളായ പത്രത്തിന്റെ പ്രചാരണം നാടാകെ ഏറ്റെടുത്തു. ബ്രാഞ്ചു തലം മുതല്‍ ജില്ലയുടെ എല്ലാ മേഖലയിലും സ്ക്വാഡ് പ്രവര്‍ത്തനം ഏറെ ആവേശകരമായി നടക്കുന്നു. എല്ലാ വിഭാ​ഗം ആളുകളുടെ  പിന്തുണയും  പത്ര പ്രചാരണത്തിന് കരുത്താകുന്നു. 
 കൂടുതൽ പേർ ദേശാഭിമാനി വരിക്കാരായി. അഴീക്കോടൻ ദിനമായ 23ന് തുടങ്ങിയ ക്യാമ്പയിനിന്റെ ഭാഗമായി 25 വരെയാണ് പ്രത്യേക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍  സ്‌ക്വാഡ്‌ പ്രവർത്തനം. സിഎച്ച്ഒ ദിനമായ ഒക്ടോബർ 20 വരെ   പ്രചാരണ പ്രവർത്തനം നീളും. അതിനു ശേഷം ഏരിയ കേന്ദ്രീകരിച്ച് പുതിയ വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങും. പ്രചാരണത്തോടനുബന്ധിച്ച്  റോഡ്ഷോകളും കലാപരിപാടികളും വിവിധ മേഖലകളില്‍ ആവിഷ്‌കരിക്കുന്നുണ്ട്.  ദേശാഭിമാനി  പ്രചാരണ ബോർഡുകളും പാതയോരങ്ങളില്‍ ഉയര്‍ന്നു.  
വെള്ളിയാഴ്ച പാലക്കാട് നഗരത്തിൽ  സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, പട്ടാമ്പിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ, ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ എന്നിവരും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി കെ ചന്ദ്രൻ തൃത്താല കിഴക്കേ കോടനാട്ടും പി മമ്മിക്കുട്ടി എംഎൽഎ കൂടല്ലൂരിലും പി കെ ശശി അട്ടപ്പാടി പുതൂരിലും പത്രത്തിന്‍റെ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. 
തൃത്താല ആനക്കരയിൽ ഏരിയ സെക്രട്ടറി പി എൻ മോഹനൻ, മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, പാലക്കാട് പറളിയിൽ ഏരിയ സെക്രട്ടറി കെ വിജയൻ, മങ്കരയിൽ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ, മുണ്ടൂർ കേരളശേരിയിൽ ഏരിയ സെക്രട്ടറി സി ആർ സജീവ് , പെരിങ്ങോട്ടുകുറുശിയിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ ചാമുണ്ണി, മാത്തൂരിൽ ഏരിയ സെക്രട്ടറി എസ്‌ അബ്ദുൾറഹ്‌മാൻ എന്നിവർ പ്രചാരണത്തിനിറങ്ങി. ഓർഗനൈസേഷൻ ഓഫ്‌ സോഷ്യൽ വർക്കേഴ്‌സ്‌ ആൻഡ്‌ കൗൺസലർ(ഒഎസ്‌ഡബ്ല്യുസി) മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായി. 1,40,400 രൂപയുടെ ചെക്ക്‌ പി കെ അനു, ആർ രാധിക, സി അനുഷ എന്നിവർ സിഐടിയു ജില്ലാസെക്രട്ടറി എം ഹംസ, സംസ്ഥാനകമ്മിറ്റി അംഗം ടി കെ അച്യുതൻ എന്നിവരെ ഏൽപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top