25 July Sunday

അപകടം പതിയിരിക്കുന്ന 
അടിയൊഴുക്കും ചുഴിയും

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021

ഒഴുക്കില്‍പ്പെട്ട് മരിച്ച ഫസ്മിയ ഷെറിന്റെ പിതാവ് വള്ളുവങ്ങാട് അന്‍വറിനെ ആശ്വസിപ്പിക്കുന്ന സുഹൃത്തുക്കള്‍

മലപ്പുറം
പന്തല്ലൂർ മില്ലുംപടിയിൽ കടലുണ്ടിപ്പുഴയിൽ അപകടമായത്‌ ശക്തമായ അടിയൊഴുക്കും കരിങ്കയം കടവിലെ ആഴമേറിയ ചുഴിയും. ദിവസങ്ങളോളം പെയ്ത മഴയിൽ ഇരു കരകളും നിറഞ്ഞാണ് പുഴ ഒഴുകുന്നത്. കാഴ്ചയിൽ തെളിനീരിൽ പുഴ ശാന്തമാണെന്ന്‌ തോന്നുമെങ്കിലും ശക്തമായ അടിയൊഴുക്കാണ്. കാലവർഷത്തിൽ ആനക്കയം പന്തല്ലൂർ മേഖലയിൽ പുഴയിൽ വെള്ളം അധികം ഉയർന്നില്ലെങ്കിലും അപകടസാധ്യത ഏറെ.
പന്തല്ലൂർ കരിങ്കയം കടവ് പരിചയമുള്ളവർ തന്നെ ഭയക്കുന്ന സ്ഥലമാണ്. പരിസരവാസികൾ വേനലിൽ മാത്രമാണ് കടവിൽ കുളിക്കാൻ എത്താറുള്ളത്‌. കരയിൽനിന്ന് കുത്തനെ കിടക്കുന്ന പാറയിൽ ചവിട്ടി വേണം കടവിൽ ഇറങ്ങാൻ. പരിചയമില്ലെങ്കിൽ വഴുതി വെള്ളത്തിൽ വീഴും. കടവിന് സമീപം പുഴയിൽ ആഴമേറിയ കുഴികളും ചുഴികളുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top