11 December Wednesday
ഉപതെരഞ്ഞെടുപ്പ‌്

പ്രചാരണത്തിൽ മേൽക്കൈ നേടി എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
 
ആലപ്പുഴ
ജില്ലയിൽ അഞ്ചിടങ്ങളിൽ 27ന‌് നടക്കുന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ‌് പ്രചാരണരംഗത്ത‌് എൽഡിഎഫ‌് ഏറെ മുന്നിൽ.  മാവേലിക്കര ബ്ലോക്ക‌് പഞ്ചായത്തിലെ വെട്ടിയാർ ഡിവിഷൻ, കായംകുളം നഗരസഭയിലെ വെയർഹൗസ‌് വാർഡ‌്, ചേർത്തല നഗരസഭയിലെ ടിഡി അമ്പലം വാർഡ‌്, കുത്തിയതോട‌് പഞ്ചായത്തിലെ മുത്തുപറമ്പ‌് വാർഡ‌്, പാലമേൽ പഞ്ചായത്തിലെ മുളകുവിള വാർഡ‌് എന്നിവിടങ്ങളിലാണ‌് തെരഞ്ഞെടുപ്പ‌്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാര്‍ ഡിവിഷനില്‍ സിപിഐ എം അംഗം ടി പി വിക്രമനുണ്ണിത്താന്റെ നിര്യാണത്തെത്തുടര്‍ന്നാണ്  തെരഞ്ഞെടുപ്പ്. വിക്രമനുണ്ണിത്താന്റെ ഭാര്യ ഓമനക്കുട്ടി ടീച്ചറാണ‌് ഇവിടെ എൽഡിഎഫ‌് സ്ഥാനാർഥി. തഴക്കര പഞ്ചായത്തംഗമായിരുന്നിട്ടുണ്ട്. 2010–--2015ല്‍ വെണ്‍മണി ഡിവിഷനില്‍നിന്നും ജില്ലാ പഞ്ചായത്തംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായി. മാവേലിക്കര മെക്‌സ് കോ–- -ഓപറേറ്റീവ് കോളേജില്‍ മലയാളം അധ്യാപികയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും ചാരുംമൂട് ഏരിയ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ‌്ത്ര സാഹിത്യപരിഷത്ത‌് മാവേലിക്കര താലൂക്ക് പ്രസിഡന്റായിരുന്നു. 
 തഴക്കര പഞ്ചായത്തിലെ എട്ടു മുതല്‍1 4 വരെയുള്ള ഏഴു വാര്‍ഡുകളടങ്ങുന്ന വെട്ടിയാര്‍ ഡിവിഷന്‍, ബ്ലോക്ക് പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നശേഷം നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളില്‍ മൂന്നിലും എല്‍ഡിഎഫിനൊപ്പമായിരുന്നു വെട്ടിയാർ ഡിവിഷൻ. 
 ആര്‍ രാജേഷ് എംഎല്‍എയുടെയും എല്‍ഡിഎഫ് ഭരിക്കുന്ന മാവേലിക്കര ബ്ലോക്ക്-, തഴക്കര ഗ്രാമപഞ്ചായത്തുകളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത‌് ഓമനക്കുട്ടിയമ്മയുടെ വിജയം സുനിശ‌്ചിതമാക്കുന്നു. യുഡിഎഫിന്റെ സുരേഷ്‌കുമാര്‍ കളീക്കലും ബിജെപിയുടെ സുനില്‍ വെട്ടിയാറുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.
പാലമേൽ പഞ്ചായത്ത‌് മുകളുവിള വാർഡിൽ ധർമപാല (സിപിഐഎം) നാണ‌് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എമ്മിലെ അഡ്വ. ഗോപാലക‌ൃഷ‌്ണന്റെ നിര്യാണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഈ വാർഡിൽ എൽഡിഎഫ‌് സ്ഥാനാർഥിക്ക‌് മികച്ച ഭൂരിപക്ഷമായിരുന്നു. കോൺഗ്രസിലെ അനിൽകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥി ആദർശ് ലാലാണ്.
കായംകുളം നഗരസഭാ എട്ടാം വാർഡിൽ എ ഷിജിയാണ‌് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ മണ്ഡലം കമ്മിറ്റിയംഗവും  എഐടിയുസി മണ്ഡലം പ്രസിഡന്റുമാണ‌്. മുൻ കൗൺസിലറാണ‌്. എൽഡിഎഫിനൊപ്പമുള്ള എൻസിപിയിലെ സുൾഫിക്കർ മയൂരിയുടെ തെരഞ്ഞെടുപ്പ്, കമീഷൻ റദ്ദ് ചെയ‌്തതിനെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്. 
കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാർഡിൽ സിപിഐയിലെ കെ എസ് ഷിയാദാണ് എൽഡിഎഫ‌് സ്ഥാനാർഥി. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമാണ‌്. കെപിസിസി അംഗമായിരുന്ന അബ‌്ദുൾ ഗഫൂറിന്റെ നിര്യാണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിലെ എം കമാൽ, ബിജെപിയിലെ വി ആർ ബൈജു എന്നിവരാണ് എതിർ സ്ഥാനാർഥികൾ.  
കുത്തിയതോട് പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ നിരത്തിയാണ് ഇടതുമുന്നണി വോട്ടു തേടുന്നത്
 എൽഡിഎഫ് നേത‌ൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി കായംകുളത്ത‌് നടത്തിയ വികസനമുന്നേറ്റമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം.
ചേർത്തല മുനിസിപ്പൽ 29–- -ാം വാർഡിൽ (തിരുമല) ഡി പ്രദീപ‌്കുമാറാണ‌് (ബബ്ബി) എൽഡിഎഫ‌് സ്വതന്ത്രസ്ഥാനാർഥി. വക്കീൽ ഗുമസ‌്തനാണ‌്. ഏറെക്കാലം വടക്കേയങ്ങാടി കവലയിൽ വ്യാപാരിയായിരുന്നു. കോൺഗ്രസ‌് കൗൺസിലർ ജെ രാധാക‌ൃഷ‌്ണനായ‌്ക്കിന്റെ നിര്യാണത്തെതുടർന്നാണ‌് തെരഞ്ഞെടുപ്പ‌്.  കോൺഗ്രസിലെ ആർ മുരളീധരഷേണായിയാണ‌് യുഡിഎഫ‌് സ്ഥാനാർഥി. ബിജെപിയിലെ സുരേഷ‌്കുമാറും മത്സരിക്കുന്നു. വികസനമാണ‌് എൽഡിഎഫ‌് ഇവിടെ മുഖ്യവിഷയമായി ഉയർത്തുന്നത‌്.
പ്രധാന വാർത്തകൾ
 Top