കാർത്തികപ്പള്ളി
അഖില കേരള വീരശൈവ മഹാസഭയുടെ ആഭിമുഖ്യത്തിൽ ബസവേശ്വരന്റെ 891–-ാമത് ജയന്തി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്‌ച ഹരിപ്പാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡാണാപ്പടി എംസിഎം ഓഡിറ്റോറിയത്തിൽ പകൽ 1.30ന് ബസവ സംഗീതാർച്ചനയോടെ പരിപാടി തുടങ്ങും. 2.30ന് നടക്കുന്ന ജയന്തി സമാപന സമ്മേളനം കേന്ദ്ര രാസവളമന്ത്രി ഭഗവന്ത് കുബ്ബ ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. കെ പ്രസന്നകുമാർ അധ്യക്ഷനാകും. കാരുണ്യപ്രവർത്തനങ്ങൾ ബസവ കല്യാൺ ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ ബസവരാജ് പാട്ടിൽ സേദം ഉദ്ഘാടനംചെയ്യും. ശരണമിത്ര പുരസ്‌കാരം എ കെ ചന്ദ്രൻ ഇടപ്പള്ളി, വചനമിത്ര പുരസ്‌കാരം അജികുമാർ ഇടുക്കി, ബസവമിത്ര പുരസ്‌കാരം ശശി തട്ടാരമ്പലം എന്നിവർക്ക് നൽകും.
സംസ്ഥാന പ്രസിഡന്റ് ഡോ. കെ പ്രസന്നകുമാർ, സംസ്ഥാന സെക്രട്ടറി അനീഷ് എൻ പിള്ള, കെ സുന്ദരം, ശശി തട്ടാരമ്പലം, ശശി മണ്ണാറശാല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..