30 May Tuesday

കർഷകസംഘത്തിന്‌ 
ജില്ലയിൽ 6,16,680 അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ജില്ലയിലെ കർഷകസംഘം അംഗത്വ രജിസ്റ്റർ കിസാൻ സഭ കേന്ദ്ര കൗൺസിൽ അംഗം പി എം ഇസ്‌മയിൽ 
കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടിയിൽ നിന്ന്‌ ഏറ്റുവാങ്ങുന്നു

തൃശൂർ
കർഷകസംഘത്തിന്‌ ജില്ലയിൽ 6,16,680 അംഗങ്ങൾ. അംഗത്വ രജിസ്റ്റർ കിസാൻസഭ കേന്ദ്ര കൗൺസിൽ അംഗം പി എം ഇസ്‌മയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടിയിൽനിന്ന്‌ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ്‌ അധ്യക്ഷനായി. ജില്ലാ ട്രഷറർ ടി എ രാമകൃഷ്‌ണൻ സംസാരിച്ചു. 
     അംഗത്വ പ്രചാരണം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 41,639 കർഷകർ പുതുതായി സംഘടനയിൽ അംഗങ്ങളായി. മുൻ വർഷത്തേക്കാൾ 418 യൂണിറ്റുകളും17 വില്ലേജ്‌ കമ്മിറ്റികളും ഒരു ഏരിയ കമ്മിറ്റിയും ജില്ലയിൽ വർധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top