02 June Tuesday

കുടുംബശ്രീയുടെ ഹോം ഡെലിവറി ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 കണ്ണൂർ

കൊറോണയുടെ സാമൂഹിക വ്യാപനം തടയാൻ  നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിക്കുന്ന ഹോം ഡെലിവറി പദ്ധതി ജില്ലയിൽ ബുധനാഴ്‌ച തുടങ്ങും.   ഹോംശ്രീ ഹോം ഡെലിവറി പദ്ധതി കുടുംബശ്രീയാണ്‌ ഏറ്റെടുത്തിട്ടുള്ളത്‌.  വാർഡ് തലത്തിൽ പദ്ധതി നടപ്പാക്കാൻ  കലക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു.  
തദ്ദേശ സ്ഥാപന പ്രതിനിധികളുമായോ കുടുംശ്രീയുടെ വാർഡ്തല എഡിഎസ്സുമാരുമായോ ബന്ധപ്പെട്ട് ഓർഡർ നൽകിയാൽ ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ പടിവാതിൽക്കലെത്തും. ഇതിന് തദ്ദേശ സ്ഥാപന തലത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുക.  
 പ്രയാസം ലഘൂകരിക്കാൻ കുടുംബശ്രീ  സംരംഭവുമായി എല്ലാവരും സഹകരിക്കണമെന്നും ചെറിയ ആവശ്യങ്ങൾക്കായി വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും  കലക്ടർ അഭ്യർഥിച്ചു.  
 യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പൊലീസ്‌  മേധാവി  യതീഷ് ചന്ദ്ര, സബ് കലക്ടർമാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസി. കലക്ടർ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ നാരായണ നായ്ക് എന്നിവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
 Top