29 May Friday

കാഞ്ഞങ്ങാട്‌ അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാഞ്ഞങ്ങാട്
മുനിസിപ്പൽ പരിധിയിൽ കോവിഡ്- 19 റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാ പ്രവർത്തനം ഊർജിതമാക്കി. വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് നിർദേശങ്ങളും സഹായവും വാർഡുകളിലെ ജാഗ്രതാ സമിതി നൽകും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ ആവശ്യമെങ്കിൽ ഭക്ഷണം  എത്തിച്ചു നൽകും. അവശ്യ സാധനങ്ങളും നൽകും.ആശാ വർക്കർമാരുടെ ഫീൽഡ് സന്ദർശനമുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ തുറന്നിട്ടുണ്ട്. ആംബുലൻസ് സേവനത്തിന്‌ നഗരസഭയിൽ ബന്ധപ്പെടാം. 
നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമംനേരിടാനും സംവിധാനംഏർപ്പെടുത്തും. എല്ലാ ദിവസവും സ്റ്റിയറിങ് കമ്മിറ്റി സ്ഥിതിഗതി അവലോകനം ചെയ്യും.  നഗരത്തിൽ ആരെയും അനാവശ്യമായി കറങ്ങി നടക്കാൻ അനുവദിക്കില്ല.  
നഗരസഭാ പരിധിയിൽ 422 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലു പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. 3 പേർ വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലാണ്.നഗരസഭ ചെയർമാൻ വി വി രമേശൻ ഫോൺ: 9446010322. സെക്രട്ടറി 9846186825.
പ്രധാന വാർത്തകൾ
 Top