30 May Saturday

മടിക്കൈയിൽ 200 ഐസൊലേഷൻ ബെഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
മടിക്കൈ
കോവിഡ് 19 നെ പ്രതിരോധിക്കാൻ മടിക്കൈ പഞ്ചായത്ത് ഇരുന്നൂറോളം ഐസൊലേഷൻ ബെഡുകൾ സജ്ജമാക്കി. മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, എരിക്കുളത്തെ മടിക്കൈ ഐടിഐ എന്നിവിടങ്ങളിലെ മുറികളാണ് സജ്ജമായിട്ടുള്ളത്. ഇവിടങ്ങളിലെ മുറികൾ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരൻ, സ്‌റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ശശീന്ദ്രൻ മടിക്കൈ, എം അബ്ദുൾ റഹ്മാൻ, പഞ്ചായത്ത് സെക്രട്ടറി കെ വി ശശിധരൻ, എച്ച് ഐ ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിധ സ്ഥലങ്ങൾ, കോളനികൾ എന്നിവ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടിൽ കഴിയുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ച് നൽകാനുള്ള സൗകര്യവും പിഎച്ച്സിക്ക് വാഹനവും നൽകിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top