25 May Monday

അഗ്നിരക്ഷാ സേന വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ നിരത്തിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
തൃക്കരിപ്പൂർ
ചെറുതീപിടിത്തങ്ങൾ തടയാൻ അഗ്നി രക്ഷാ സേനക്ക് വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ നിരത്തിലിറങ്ങി. റോയൽ എൻഫീൽഡിന്റെ 500 സി സി ബുള്ളറ്റുകളാണ് തൃക്കരിപ്പൂരിലും ഉപ്പളയിലും എത്തിയത്. 
ഗാർഹിക അഗ്നിബാധ, ഗ്യാസ് ഫയർ, ഇലക്ട്രിക്കൽ തീപിടിത്തങ്ങൾ എന്നിവ തടയുന്നതിന്  തിരക്കുള്ള നിരത്തിലൂടെയും ഇടവഴിയിലൂടെയും എത്താൻ സാധിക്കുന്ന അത്യാധുനിക ഉപകരണങ്ങളോട് കൂടിയ ബുള്ളറ്റുകളാണ് ഫയർ ഫോഴ്സിന് നൽകിയത്. ഒമ്പത് ലിറ്റർ കപ്പാസിറ്റിയുള്ളതാണ് വാട്ടർ മിസ്റ്റുകൾ. എട്ട് ലിറ്റർ വെള്ളവും ഒരു ലിറ്റർ ഫോമും ഇതിൽ നിറക്കാനാവും. സംസ്ഥാനത്ത്  50 ബുള്ളറ്റുകളാണ് അനുവദിച്ചത്. ചെറിയ തീപിടിത്തം പോലും നിയന്ത്രിക്കാൻ വലിയ വാഹനങ്ങളാണ് അഗ്നി രക്ഷാ സേന ഇപ്പോൾ ഉപയോഗിക്കുന്നത്. തൃക്കരിപ്പൂരിലെത്തിയ വാട്ടർ മിസ്റ്റ്  ബുള്ളറ്റ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എൻ കുര്യാകോസ് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രധാന വാർത്തകൾ
 Top