01 March Monday

കെ സെയ്‌താലിക്കുട്ടിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

സിപിഐ എം മഞ്ചേരിയിൽ സംഘടിപ്പിച്ച കെ സെയ്താലിക്കുട്ടി അനുസ്മരണ യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ വേദിയിലേക്ക് സ്വീകരിക്കുന്നു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സമീപം

മഞ്ചേരി

കമ്യൂണിസ്റ്റ് പ്രസ്ഥാനം ജില്ലയിൽ കെട്ടിപ്പടുക്കുന്നതിൽ ധീരമായി നേതൃത്വം നൽകിയ കെ സെയ്താലിക്കുട്ടിയെ നാട് അനുസ്മരിച്ചു. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെമ്പാടും വിവിധ പരിപാടികളോടെയാണ് പ്രിയ നേതാവിന്റെ ഓർമ പുതുക്കിയത്. പാർടി ഓഫീസുകളിൽ പതാക ഉയർത്തി ബ്രാഞ്ച്‌ തലങ്ങളിൽ അനുസ്മരണ യോഗങ്ങളും പൊതുയോഗങ്ങളും ചേർന്നു. സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം അസൈൻ കാരാട്ട് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, മുതിർന്ന നേതാവ്‌ ടി കെ ഹംസ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.  ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെയാണ്‌ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന്‌  ബഹുജന റാലി ആരംഭിച്ചത്‌. മഞ്ചേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് കൗൺസിലർമാർക്കും വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്നെത്തി സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചവർക്കും യോഗത്തിൽ സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാധാകൃഷ്ണൻ, ഐ ടി നജീബ്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ ഫിറോസ്‌ ബാബു, നിസാറലി, കെ ഉബൈദ്‌, കെ പി രാവുണ്ണി, കെ ജയരാജൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി അജിത്‌കുമാർ സ്വാഗതവും രാജൻ പരുത്തിപ്പറ്റ നന്ദിയും പറഞ്ഞു.

ജന്മനാടും 
ഓർമ പുതുക്കി

ജന്മനാടായ കൊണ്ടോട്ടിയിൽ സിഐടിയു കൊണ്ടോട്ടി ഏരിയാ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണം നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് ഉദ്ഘാടനംചെയ്തു. എം ഹബീബ്  അധ്യക്ഷനായി. വി പി മുഹമ്മദ്കുട്ടി, ആലങ്ങാടൻ സാദിഖ്, പാറപ്പുറം അബ്ദുറഹിമാൻ, ബാലകൃഷ്ണൻ പള്ളിക്കൽ, പൂവ്വതൊടി ചന്ദ്രൻ, എൻ ഹംസ, എം പി  കുഞ്ഞിമുഹമ്മദ്, ബാബു നീറാട് എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി അഡ്വ. സി ബാബു പതാക ഉയർത്തി.


വിജയം വികസനപ്രവർത്തനങ്ങൾക്കുള്ള 
അംഗീകാരം: പി ജയരാജൻ

മഞ്ചേരി

എൽഡിഎഫ്‌ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമെന്ന്‌ പി ജയരാജൻ പറഞ്ഞു. അസഹിഷ്‌ണുതയുടെ ആൾരൂപമായി മുസ്ലിംലീഗ്‌ മാറിയതുകൊണ്ടാണ്‌ പരാജയത്തിനുശേഷവും കാസർകോട്  ആക്രമണം അഴിച്ചുവിട്ടത്‌. യുഡിഎഫ്‌ ഭരണത്തിൽ കള്ളക്കേസിൽ കുടുക്കി സിപിഐ എം നേതാക്കളെ ജയിലിലടച്ചപ്പോൾ എൽഡിഎഫ്‌ ഭരണത്തിൽ തട്ടിപ്പ്‌, അഴിമതി, കേസുകളിൽ ലീഗ്‌ നേതാക്കൾ ജയിലിലായതായും ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top