29 February Saturday
അണ്ടർ വാട്ടർ എക്‌സ്‌പോ

പ്രദർശനാനുമതി നീട്ടിയതിനെതിരെ അപ്പീൽ നൽകും: ചെയർമാൻ

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020
 
 
ആലപ്പുഴ
കടപ്പുറത്തെ അണ്ടർ വാട്ടർ എക്‌സ്‌പോയ്‌ക്ക്‌ പ്രദർശനാനുമതി നീട്ടി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന്‌ ആലപ്പുഴ നഗരസഭ ചെയർമാൻ. വ്യാഴാഴ്‌ച പ്രദർശനാനുമതി തീർന്ന എക്‌സ്‌പോയ്‌ക്ക്‌ ഫെബ്രുവരി രണ്ടുവരെയാണ്‌ അനുമതി നീട്ടിയത്‌.
അണ്ടർ വാട്ടർ എക്‌സ്‌പോ പ്രദർശനാനുമതിക്ക്‌ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പത്തുലക്ഷം രൂപ കൈക്കൂലി ചോദിക്കുന്നതിന്റെ ശബ്‌ദരേഖ നൈൽ എന്റർടെയ്ൻമെന്റ്‌ എംഡി ആർച്ച ഉണ്ണി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
കൈക്കൂലി ചോദിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ് സർക്കാരിനും വിജിലൻസിനും കത്തുനൽകി. ചെയർമാന്റെ രാജി ആവശ്യപ്പെട്ട്‌ 28ന്‌ നഗരസഭയ്‌ക്കു മുന്നിൽ എൽഡിഎഫ് സത്യഗ്രഹം നടത്തും.
 

ഡിവൈഎഫ്ഐ പരാതി നൽകി

ആലപ്പുഴ
അണ്ടർ വാട്ടർ എക്‌സ്‌പോക്ക്‌ അനുമതി നീട്ടിനൽകാൻ ആലപ്പുഴ നഗരസഭാധ്യക്ഷൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ  ഡിവൈഎഫ്ഐ സൗത്ത്, -നോർത്ത് ഏരിയ കമ്മിറ്റികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതിനൽകി. സൗത്ത് ഏരിയ സെക്രട്ടറി പി കെ ഫൈസൽ, നോർത്ത് ഏരിയ സെക്രട്ടറി ഏ ഷാനവാസ്‌ എന്നിവരാണ്‌ പരാതി നൽകിയത്‌.
പ്രധാന വാർത്തകൾ
 Top