കൊല്ലം
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഘുലേഖ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തി സമൂഹ മാധ്യമം വഴിയുള്ള പ്രചാരണം സജീവമാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ കോവിഡ് –-19 നിയന്ത്രണങ്ങൾ പാലിച്ചുമാത്രം നടത്തണം. പൊതുയോഗങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ ഉപയോഗിക്കാം. സ്ഥാനാർഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണം അരുത്.
വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്ന സന്ദേശം സ്ഥാനാർഥികൾ പൊതുജനങ്ങളിലേക്ക് എത്തിക്കണം. ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. സ്ഥാനാർഥികൾക്ക് കോവിഡ് പോസിറ്റീവാകുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുകയാണെങ്കിൽ ഉടനെ പ്രചാരണ രംഗത്തുനിന്ന് മാറിനിൽക്കണം. പിന്നീട് ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം മാത്രമേ ഇവർ പ്രചാരണത്തിൽ പങ്കെടുക്കാവൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..