30 November Monday

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

അറസ്‌റ്റിലായ ബാബു

 
വൈക്കം
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ്‌ അറസ്റ്റിൽ. തലയാഴം കൂവത്ത് മനയ്ക്കത്തറയിൽ സൂസനെ(42) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ ബാബു(47)വിനെയാണ് പൊലീസ്‌ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ്‌ സംഭവം. ഭാര്യയുമായുണ്ടായ കലഹത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സൂസൻ സമീപവാസിക്കൊപ്പം പോയിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രശ്‌നം പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്. കഴിഞ്ഞദിവസം വീണ്ടും വീട്ടിൽനിന്നു പോയ ഇവർ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്. ഭാര്യ വീണ്ടും വീടുവിട്ടു പോയതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന്‌ പൊലിസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top