29 October Friday

പി ബിജു കുടുംബസഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

പി ബിജു കുടുംബ സഹായ ഫണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ 
ബിജുവിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറുന്നു. സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻ നായർ, 
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ സമീപം

വെഞ്ഞാറമൂട്
സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി ബിജുവിന്റെ കുടുംബത്തിന്‌ സഹായ ഫണ്ട് കൈമാറി. സിപിഐ എം ജില്ലാ കമ്മിറ്റി പാർടി അംഗങ്ങളിൽ നിന്നും സഹയാത്രികരിൽ നിന്നും ശേഖരിച്ച 25 ലക്ഷം രൂപയാണ് നൽകിയത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ബിജുവിന്റെ ഭാര്യ ഹർഷയ്ക്കും അമ്മ ചന്ദ്രികയ്ക്കും തുക കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻ നായർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ,  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, ഏരിയ സെക്രട്ടറി ഇ എ സലിം, ഡി കെ മുരളി എംഎൽഎ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top