16 October Saturday

സംസ്‌കാരം നടത്തി സിപിഐ എം 
പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
ചിറയിൻകീഴ്
കോവിഡ്‌ ബാധിച്ച്‌ മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ച്‌ സിപിഐ എം പ്രവർത്തകർ. പെരുങ്കുഴി മുട്ടപ്പലം മനിഷ ഭവനിൽ ആർ രജനിയാണ്‌ (52) കോവിഡ് ബാധിച്ച് ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സിപിഐ എം കൂന്തള്ളൂർ ലോക്കൽ കമ്മിറ്റിയിലെ പ്രവർത്തകരായ വിവേക്, വിനീത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി ആറ്റിങ്ങൽ ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ഭർത്താവ് മണികണ്ഠൻ, മകൾ: മനീഷ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top