26 October Monday

ലോഗോ പ്രകാശനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
മലപ്പുറം
സ്വാതന്ത്ര്യസമരത്തിലെ അമൂല്യഏടായ മലബാർ സമരത്തെയും രക്തസാക്ഷികളെയും ചരിത്രത്തിൽനിന്ന്‌ വെട്ടിമാറ്റുന്നതിനെതിരെ ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ‘മായ്‌ക്കാനാകില്ല മലബാർ സമരചരിത്രം–- ചരിത്രഹത്യക്കെതിരെ ബഹുജന കൂട്ടായ്‌മ’യുടെ ലോഗോ പ്രകാശനം വ്യാഴാഴ്‌ച. വളാഞ്ചേരി എംഇഎസ്‌ കോളേജ്‌ മുൻ പ്രിൻസിപ്പലും ചരിത്രകാരനും മാപ്പിളകലാ അക്കാദമി ചെയർമാനുമായ ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനംചെയ്യും. മലപ്പുറം ഗവ. കോളേജ്‌ പ്രിൻസിപ്പൽ കെ കെ ദാമോദരൻ ഏറ്റുവാങ്ങും. 
മലബാർ സമരനായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ പട്ടാളം വെടിവച്ചുവീഴ്‌ത്തിയ മലപ്പുറം കോട്ടക്കുന്നിൽ 30ന്‌ വൈകിട്ട്‌ നാലിനാണ്‌ ജനകീയ കൂട്ടായ്‌മ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top