31 October Saturday

പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നിർമാണം ഡിസംബറിൽ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
നീലേശ്വരം
പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ ഡിസംബറിൽ നിർമാണം പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. മഴ തടസമായില്ലെങ്കിൽ ഡിസംബറിൽ നിർമ്മാണം പൂർത്തീകരിച്ച് ജനുവരിയിൽ നാടിന് സമർപ്പിക്കും. എം രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരടക്കമാണ് തീരുമാനമെടുത്തത്. 
ഇറിഗേഷൻ വകുപ്പ്  എൻജിനീയർമാരായ  എം ബാലകൃഷ്ണൻ,എൻ ടി ഗംഗാധരൻ, കെ മധുസൂദനൻ, നഗരസഭ കൗൺസിലർ ടി കുഞ്ഞിക്കണ്ണൻ എന്നിവർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. പാലായി താങ്കൈകടവിലാണ് പാലം. 65 കോടി രൂപ ചെലവിൽ 227 മീറ്റർ നീളവും എട്ട് മീറ്റർ വീതിയിലുമാണ് നിർമാണം. നീലേശ്വരം നഗരസഭയെയും കയ്യൂർ-–-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ്‌ പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌.  നീലേശ്വരം നഗരസഭയെ കൂടാതെ പരിസര പഞ്ചായത്തുകളുടെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top