12 November Tuesday
ചേർത്തലയിൽ ലഹരിവേട്ട

2 കിലോ കഞ്ചാവുമായി യുവാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കാറിൽ കഞ്ചാവുമായി പിടയിലായ അനിൽപ്രസാദ‌്

 

ചേർത്തല
ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ തിരുവനന്തപുരം സ്വദേശി 2.15 കിലോ കഞ്ചാവുമായി ചേർത്തലയിൽ പിടിയിൽ.  നേമം ഇൻഡസ‌്ട്രിയൽ എസ‌്റ്റേറ്റ‌് വാർഡിൽ ആർഎസ‌് ഭവനിൽ അനിൽപ്രസാദാണ‌്(34) പിടിയിലായത‌്. ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ‌് ചേർത്തല പ്രൊവിഡൻസ് കവലയ‌്ക്ക‌് സമീപം ആഢംബരകാറിൽ കഞ്ചാവ‌ുമായി ഇയാൾ പിടിയിലായത‌്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ വിവിധ കോടതികളുടെ വാറന്റുണ്ട‌്. തമിഴ്നാട്ടിൽനിന്ന‌് കുറഞ്ഞവിലയ‌്ക്ക‌് കഞ്ചാവ് വാങ്ങി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ഭാഗത്തെ ഏജന്റുമാർക്കാണ് ഇയാൾ കൈമാറിയിരുന്നത‌്. തിരുവനന്തപുരത്ത് മാത്രമാണ് ചില്ലറവിൽപ്പന. എറണാകുളത്തെ ഏജന്റിന് കഞ്ചാവ‌് കൈമാറാൻ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും തുടരന്വേഷണം നടത്തുമെന്നും എക‌്സൈസ‌് അധിക‌ൃതർ പറഞ്ഞു. പ്രതിയെ റിമാൻഡ‌്ചെയ‌്തു. എക‌്സൈസ് ഇൻസ‌്പെക‌്ടർ എസ് ബിനു, പ്രിവന്റീവ് ഓഫീസർ എസ‌് സതീഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷിബു പി ബെഞ്ചമിൻ, സിവിൽ എക‌്സൈസ് ഓഫീസർമാരായ റെനീഷ്, സാജൻ ജോസഫ്, പ്രവീൺകുമാർ, വിജയകുമാർ, ഡ്രൈവർ ഓസ്ബർട്ട് ജോസ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top