19 August Monday

ഡിവൈഎഫ്ഐ വീട്‌ നിർമിച്ചുനൽകി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ഡിവൈഎഫ്ഐ അരൂക്കുറ്റി ഇ എം എസ് യൂണിറ്റ് നിർമിച്ച വീടിന്റെ താക്കോൽ എ എം ആരിഫ്‌ എംപി കൈമാറുന്നു

അരുക്കുറ്റി
നിർധന കുടുംബത്തിന് ഡിവൈഎഫ്ഐ അരൂക്കുറ്റി ഇഎംഎസ് യൂണിറ്റ് വീട് നിർമിച്ചുനൽകി. അരൂക്കുറ്റി പഞ്ചായത്ത് ഏഴാംവാർഡിൽ കിഴക്കേ പുത്തൻപുരയ്‌ക്കൽ സാദിഖ്- സജീന ദമ്പതികൾക്കാണ് മൂന്നരലക്ഷം രൂപ ചെലവഴിച്ച‌് വീട് നിർമിച്ച‌് നൽകിയത‌്. സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കലും എ എം ആരിഫ് എംപിയും ചേർന്ന് താക്കോൽ കൈമാറി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ,സി ശ്യാംകുമാർ, എൻ നവീൻ, പി എസ് ശ്യാംകുമാർ, വിനു ബാബു, കെ പി അനീഷ്, ബി വിനോദ് എന്നിവർ സംസാരിച്ചു.  യൂണിറ്റ് സെക്രട്ടറി എം റമീസ് എം പരീത് സ്വാഗതം പറഞ്ഞു പ്രസിഡന്റ് അജാസ് അധ്യക്ഷനായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top