തിരുവനന്തപുരം
തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിൽ ദേശാഭിമാനി ബുക്ക് ഹൗസ് സംഘടിപ്പിക്കുന്ന ‘തമ്പാനൂർ പുസ്തകോത്സവം –-2022’ ആരംഭിച്ചു.
ചിന്ത പബ്ലിഷേഴ്സിന്റെയും മറ്റ് പ്രമുഖ പ്രസാധകരുടെയും മലയാളം ഇംഗ്ലീഷ് പുസ്തകങ്ങൾ മേളയിൽ ലഭിക്കും. കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ എന്ന ഇഎംഎസ് കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമടക്കം നിരവധി പുതിയ കൃതികൾ മേളയിൽ പ്രത്യേക ആകർഷണമാകും. ശാസ്ത്ര, സാഹിത്യ, ചരിത്ര, പുസ്തകങ്ങളുടെ വലിയൊരുനിരയുമുണ്ട്.
ലഫ്റ്റ്വേർഡ്, ആകാർ തുടങ്ങിയ ദേശീയ അന്തർദേശീയ പ്രസാധകരുടെ കൃതികളും ലഭിക്കും. അഞ്ചു മുതൽ 25 ശതമാനം വരെ വിലക്കിഴിവ് ഉണ്ട്. പുസ്തകോത്സവം ദിവസവും രാവിലെ ഒമ്പതിന് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..