10 July Friday

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
വഞ്ചിയൂർ
ഐസൊലേഷൻ വാർഡിൽ കോവിഡ് ഡ്യൂട്ടി നോക്കിയ നേഴ്സുമാരായ ടൈറ്റാനിയം മാധവപുരം വിജയഭവനിൽ ഡി ബി ആനിസേനൻ, ഓൾസെയിന്റ്സ് ഐശ്വര്യനഗർ എആർഎ 106ൽ രാഖി പ്രദീപ്, ശുചീകരണ തൊഴിലാളിയായ മാധവപുരം കൈരളി നഗറിൽ പുതുവൽവീട്ടിൽ ടി ശ്യാമളകുമാരി എന്നിവരെ  ജനാധിപത്യ മഹിളാ അസോസിയേഷൻ ടൈറ്റാനിയം ലോക്കൽ കമ്മിറ്റി ആദരിച്ചു. 
സിപിഐ എം  ഏരിയ സെക്രട്ടറി സി ലെനിൻ പൊന്നാട അണിയിച്ചു.  സിപിഐ എം  ടൈറ്റാനിയം ലോക്കൽ കമ്മിറ്റിയംഗം രത്നകുമാർ,  മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ജയശ്രീ ഗോപി, ടൈറ്റാനിയം ലോക്കൽ പ്രസിഡന്റ് സുമ കുര്യൻ, സെക്രട്ടറി  ഷൈനി  ബാബു എന്നിവർ പങ്കെടുത്തു. 
റേഷൻകാർഡില്ലാത്ത കുടുംബത്തിന്‌  ഭക്ഷ്യക്കിറ്റുകൾ നൽകി. ഈ കുടുംബത്തിനു റേഷൻ കാർഡ് ലഭിക്കാൻ ആവശ്യമായ സഹായം  നൽകുമെന്ന് ജയശ്രീ ഗോപി  പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top