08 July Wednesday

പുൽപ്പാൻ കുളത്തിന്‌ പുനർജനി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

അന്നമനട മലയാംകുന്നിലെ നവീകരിച്ച പുൽപ്പാൻ കുളം

മാള

വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന അന്നമനട പഞ്ചായത്ത്‌ 18–-ാം വാർഡ് മലയാംകുന്നിലെ പുൽപ്പാൻ കുളം നവീകരിച്ചു. പ്രദേശത്തെ പ്രധാന ജല സംഭരണിയാണീ കുളം. പ്രദേശവാസികൾക്ക് അലക്കാനും കുളിക്കാനും  പരിസരങ്ങളിലെ കിണറുകളിൽ നീരുറവയ്‌ക്കും കുളം സഹായകമാവും. അന്നമനട പഞ്ചായത്തംഗം‌ ബേബി പൗലോസിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിലാണ്‌ കുളം നവീകരിച്ചത്. തൊഴിലുറപ്പിലെ 13 തൊഴിലാളികൾ മൂന്ന് ആഴ്ച കൊണ്ടാണ് കുളത്തിലെ ചളിയും മാലിന്യവും നീക്കി കയർ ഭൂവസ്ത്രം വിരിച്ചത്‌. 65,000 രൂപ ചെലവ് വന്നതായി ബേബി പൗലോസ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top