16 September Monday

ആഹ്ലാദപ്രകടനത്തിനിടെ യുഡിഎഫ് അക്രമം

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

ചവറയിൽ  യുഡിഎഫ് സംഘങ്ങളുടെ ആക്രമണത്തിൽ തലയ്ക്കടിയേറ്റ ഡ്രൈവർ ദിലീപ് ഖാനെ നാട്ടുകാരും പൊലീസും ചേർന്ന് ബസിൽനിന്ന‌് ഇറക്കുന്നു

 

ചവറ
ചവറയിൽ യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ കെഎസ്ആർടിസി ഡ്രൈവർക്കു നേരെ ആക്രമണം.  ആഹ്ലാദ പ്രകടനത്തിനിടയിൽപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ സൈഡ് നൽകിയില്ലെന്ന‌് ആരോപിച്ചാണ് യുഡിഎഫ് സംഘങ്ങൾ ആക്രമണം നടത്തിയത്. ആലപ്പുഴ ചാരുംമൂട് സ്വദേശിയും കായംകുളം ഡിപ്പോയിലെ ഡ്രൈവറുമായ ദീലീപ് ഖാനാ (48)ണ് തലയ്ക്ക് അടിയേറ്റത്. തലയ്ക്ക് മുറിവേറ്റ ഇയാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 
വ്യാഴാഴ്ച വൈകിട്ട് 4.30ന‌് ഇടപ്പള്ളിക്കോട്ട ജങ‌്ഷനിലായിരുന്നു സംഭവം. ആഹ്ലാദ പ്രകടനത്തിനിടയിൽപെട്ട ആലപ്പുഴയ്ക്ക‌് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ  ബസ‌് ഒഴിവുള്ള ഭാഗത്തുകൂടി ഒതുക്കിയെടുക്കാൻ ശ്രമിക്കുമ്പോൾ  പ്രകോപിതരായ ബൈക്കിൽ എത്തിയ രണ്ടംഗസംഘം കമ്പുകൊണ്ട് തലയ്ക്ക‌് അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 
ബസിന്റെ തുടർയാത്ര മുടങ്ങി. സംഭവത്തിൽ ചവറ പൊലീസ് കേസെടുത്തു. ഗതാഗത തടസ്സമുണ്ടാക്കിയാണ് പ്രകടനം കടന്നുപോയത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top