28 February Sunday
കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്കുകൾ

ഡിവൈഎഫ്‌ഐ യുവജനസംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
കോട്ടയം
കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്കുകൾ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ യുവജനസംഗമം ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ നാലിന്‌ തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനിയിൽ നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്‌ഘാടനം ചെയ്യും.
എൽഡിഎഫ്‌ സർക്കാർ ചുമതലയേറ്റ 2016 മെയ് 25 മുതൽ 2020 ഡിസംബർ 31 വരെ 4012 റാങ്ക് ലിസ്റ്റുകളിൽനിന്നായി 1,57,909 നിയമന ശുപാർശകൾ പിഎസ്‌സി നൽകി. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക മാത്രമല്ല, 30,823 സ്ഥിരം തസ്തികകൾ ഉൾപ്പെടെ 47,823 പുതിയ തസ്തികകളും സൃഷ്ടിച്ചു.  കോവിഡ് 19നെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ഡൗൺ ആയപ്പോഴും കേരളത്തിൽ മാർച്ച് 20 മുതൽ ജൂലൈ 28 വരെ 112 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും പതിനൊന്നായിരത്തിലേറെ പേർക്ക് നിയമന ശുപാർശ അയക്കുകയും ചെയ്തു. 
യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ കൂടുതൽ നിയമനങ്ങളും നിയമന ശുപാർശകളും ഈ സർക്കാർ നടത്തി. എന്നിട്ടും പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുന്നു. ഇത്തരം  യുവജന വിരുദ്ധ നിലപാടുകൾ തുറന്നു കാണിച്ചാണ്‌  യുവജനസംഗമം നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top