28 February Sunday

സഹകരണ സ്ഥാപനങ്ങളെ കേന്ദ്രം
ശ്വാസംമുട്ടിക്കുന്നു: സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

തിരുന്നാവായ സർവീസ്‌ സഹകരണ ബാങ്ക് കാരത്തൂർ ബ്രാഞ്ച് സ്പീക്കർ 
പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

തിരൂർ
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ശ്വാസംമുട്ടിച്ച് തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. തിരുന്നാവായ സർവീസ് സഹകരണ ബാങ്ക് കാരത്തൂർ ബ്രാഞ്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  എന്നാൽ ന്യൂ ജനറേഷൻ ബാങ്കുകളെ കൈയ്യയച്ച് സഹായിക്കുകയാണ്‌ കേന്ദ്ര സർക്കാർ. നാട്ടിൻ പുറത്തുകാരുടെ വിശ്വാസ്ത്യത ആർജിച്ച സഹകരണ സ്ഥാപനങ്ങൾ ന്യൂ ജനറേഷൻ ബാങ്കുകൾക്ക് ഭീഷണിയാണ്. പുതിയ കാലത്തെ കണ്ട് സഹകരണ ബാങ്കുകൾ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതുക്കിപ്പണിയണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ്‌ പി മുഹമ്മദ് താഴത്തറ അധ്യക്ഷനായി. കോർ ബാങ്കിങ് ഉദ്ഘാടനം സി മമ്മുട്ടി എംഎൽഎ നിർവഹിച്ചു. 
ആദ്യ നിക്ഷേപം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യു സൈനുദ്ദീനും ആദ്യ വായ്പാ വിതരണം ജില്ലാ സഹകരണ ജോ. രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂരും ഡിവിഡ​ന്റ് വിതരണം തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ്‌ കൊട്ടാരത്ത് സുഹറാബിയും നിർവഹിച്ചു. 
കാരത്തൂർ സബ് സെന്ററിലേക്ക് കസേരകൾ നൽകൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശേരിയും നിർവഹിച്ചു. തിരൂർ ബ്ലോക്ക് അംഗം ആനി ഗോഡ് ലീഫ്, എൻ ജനാർദനൻ, പി മനേഷ്, ഫൗസിയ ഷംസുദ്ദീൻ, എം ആർ ഹസീന, മോഹൻദാസ്, എ ശിവദാസൻ, പി ഇബ്രാഹിം, വി പി കുഞ്ഞാലി, മുഹമ്മദാലി മുളക്കൽ, അഡ്വ. കെ ഹംസ, കെ പി അലവി, നാസർ കൊട്ടാരത്ത് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ എം സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി നാസർ സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top