28 February Sunday

ഫയർ സ്റ്റേഷന്‌ ഭൂമി: 
ധാരണപത്രത്തിൽ ഒപ്പുവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


തേഞ്ഞിപ്പലം ,
തേഞ്ഞിപ്പലത്ത്  ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായുള്ള സ്ഥലം കലിക്കറ്റ് സർവകലാശാല ഫയർഫോഴ്സ് ഡിപ്പാർട്ട്മെ​ന്റിന് കൈമാറി. ചൊവ്വാഴ്ച ഉച്ചക്ക് സർവകലാശാല സിൻഡിക്കറ്റ് ഹാളിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. ഇ കെ സതീഷും ജില്ലാ ഫയർ ഓഫീസർ ടി അനൂപും ധാരണപത്രത്തിൽ ഒപ്പുവച്ചു. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ധാരണപത്രം ടി അനൂപിന് കൈമാറി. സർവകലാശാല, ഐഒസിയുടെ ചേളാരി ഫില്ലിങ് യൂണിറ്റ്, കിൻഫ്ര തുടങ്ങിയ സ്ഥാപനങ്ങൾ ഉള്ളതിനാൽ വർഷങ്ങളായുള്ള ആവശ്യമാണ് തേഞ്ഞിപ്പലത്ത് ഫയർ സ്റ്റേഷൻ.  കഴിഞ്ഞ യുഡിഎഫ് സർക്കാരോ യുഡിഎഫ് സിൻഡിക്കറ്റോ ഇതിനായി ഒന്നുംചെയ്തില്ല. ദേശീയപാതയിൽ അപകടങ്ങൾ നടക്കുമ്പോൾ തിരൂരിൽനിന്നോ കോഴിക്കോട് നിന്നോ ഫയർ എൻജിനുകൾ വരണമെന്ന സ്ഥിതിയാണ്.  ഐഒസിയുടെ പാചക വാതക ടാങ്കർ ലോറി പാണമ്പ്രയിൽ മറിഞ്ഞതോടെയാണ് ഫയർ സ്‌റ്റേഷൻ വേണമെന്ന ആവശ്യം  ശക്തമായത്.  കലിക്കറ്റ് സർവകലാശാലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സർവകലാശാലയിലെ ഇടതുപക്ഷ സിൻഡിക്കറ്റിനും  സിപിഐ എം തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റി നിവേദനം നൽകിയതോടെയാണ് ഫയർ സ്റ്റേഷൻ സംബന്ധിച്ച തീരുമാനമായത്. സർവകലാശാല സിൻഡിക്കറ്റ് 50 സെന്റ്‌ ഭൂമി 30 വർഷത്തെ ലീസിന് ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റിന് കൈമാറാൻ തീരുമാനമെടുത്തു. ഇതോടെ ഫയർ സ്റ്റേഷൻ നിർമാണത്തിനുള്ള  നടപടികൾ തുടങ്ങും. പൊലീസ് സ്റ്റേഷൻ കെട്ടിടം പണിയാൻ അനുവദിച്ച സ്ഥലത്തിന് അടുത്തുതന്നെയാണ് ഫയർ സ്റ്റേഷൻ നിർമിക്കന്നത്. സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ്, ഫയർ സ്റ്റേഷൻ ഓഫീസർമാരായ സി ബാബുരാജ്, എം അബ്ദുൾ ഗഫൂർ, സീനിയർ ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർമാരായ എൽ ഗോപാലകൃഷ്ണൻ, എസ് ബി സജിത്ത്, ഹോം ഗാർഡ് കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു. ഫയർ സ്റ്റേഷൻ നിർമിക്കാനായി ലഭിച്ച ഭൂമിയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പ്രദേശത്തുകാരുടെ ഏറെ കാലമായുള്ള ആവശ്യമായ  ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിന് ഭൂമി വിട്ടുനൽകാൻ നടപടിയെടുത്ത  കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെയും എൽഡിഎഫ് സിൻഡിക്കറ്റിനെയും സിപിഐ എം  തിരൂരങ്ങാടി ഏരിയാ കമ്മിറ്റി  അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top