18 June Tuesday

ഐക്കരപ്പടിയിൽ വരവേൽക്കും

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

 

കൊണ്ടോട്ടി
ഞായറാഴ‌്ച രാവിലെ പത്തിന‌് ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ജില്ലയിലെ എൽഡിഎഫ‌് നേതാക്കളും ജനപ്രതിനിധികളും ബഹുജനങ്ങളും ചേർന്ന‌് ജാഥയെ സ്വീകരിക്കും.  
ശിങ്കാരിമേളത്തിന്റെയും ബാൻഡ‌് വാദ്യത്തിന്റെയും അകമ്പടിയോടെയാണ് വരവേൽപ്പ‌്. കൊണ്ടോട്ടി ബൈപാസ് റോഡരികിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്   യോഗം. തുടർന്ന‌് കൊണ്ടോട്ടിയിലാണ‌് ആദ്യ സ്വീകരണം. പകൽ മൂന്നിന‌് വള്ളിക്കുന്ന‌് മണ്ഡലത്തിലെ കോഹിനൂരിലും നാലിന‌് തിരൂരങ്ങാടി മണ്ഡലത്തിലെ തൃക്കുളത്തും സ്വീകരണം നൽകും. വൈകിട്ട‌് അഞ്ചിന‌് താനൂരിൽ സമാപിക്കും. 
   തിങ്കളാഴ‌്ച രാവിലെ പത്തിന‌് തിരൂരിലും പകൽ മൂന്നിന‌് എടപ്പാളിലും നാലിന‌് വളാഞ്ചേരിയിലും പര്യടനം നടത്തി വൈകിട്ട‌് അഞ്ചിന‌് മലപ്പുറത്ത‌് സമാപിക്കും. മലപ്പുറത്തെ സ്വീകരണകേന്ദ്രത്തിൽ മങ്കട, മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളിലെ ബഹുജനങ്ങൾ പങ്കെടുക്കും. ചൊവ്വാഴ‌്ച രാവിലെ അരീക്കോട്ട് ആരംഭിച്ച‌് പകൽ മൂന്നിന‌് നിലമ്പൂർ, നാലിന‌് വണ്ടൂർ എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട‌് അഞ്ചിന‌് പെരിന്തൽമണ്ണ കോടതിപ്പടിയിൽ സമാപിക്കും. ബുധനാഴ‌്ച രാവിലെ പാലക്കാട‌് ജില്ലയിൽ പ്രവേശിക്കും. 
എം വി ഗോവിന്ദൻ (സിപിഐ എം), അഡ്വ. പി വസന്തം (സിപിഐ),  സി കെ ദാമോദരൻ (ജനതാദൾ എസ‌്), അഡ്വ. ബാബു കാർത്തികേയൻ  (എൻസിപി),  സി ആർ വത്സലൻ  (കോൺഗ്രസ‌് എസ‌്), പ്രൊഫ. ഷാജി കടമല (കേരള കോൺഗ്രസ‌് സ‌്കറിയ തോമസ‌്), ഷേക‌് പി ഹാരിസ‌് (ലോകതാന്ത്രിക‌് ജനതാദൾ), എ പി അബ്ദുൾ വഹാബ‌് (ഐഎൻഎൽ), അഡ്വ. എ ജെ ജോസഫ‌് (ജനാധിപത്യ കേരള കോൺഗ്രസ‌്), നജീബ‌് പാലക്കണ്ടി (കേരള കോൺഗ്രസ‌് ബി) എന്നിവരാണ‌് ജാഥാംഗങ്ങൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top